ഡിട്രോയിറ്റ്: ഫോമായുടെ 2026-’28 ഭരണ സമിതിയിലേയ്ക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സംഘടനയുടെ സ്ഥാപക നേതാവും മികച്ച സംഘാടകനുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) നോമിനേഷന്‍ സമര്‍പ്പിച്ചു. ഡിട്രോയിറ്റില്‍ വിവിധ മലയാളി സംഘടനാ നേതാക്കളുടെ സാന്നിധ്യത്തില്‍ ഫോമാ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ മാത്യു ചെരുവില്‍ സമക്ഷമാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കുന്ന ജോണ്‍സണ്‍ ജോസഫും വുമണ്‍സ് ഫോറം റപ്പ് ആയി മല്‍സരിക്കുന്ന സുമിനി ജോര്‍ഡനും (ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍) തല്‍സമയം പത്രിക സമര്‍പ്പിച്ചു.


ഫോമായുടെ തുടക്കത്തിന് എളിയ പങ്ക് വഹിച്ച താന്‍, പലകാലഘട്ടങ്ങളില്‍ പലര്‍ക്കുംവേണ്ടി അധികാര സ്ഥാനനങ്ങളില്‍ നിന്ന് മാറിനിന്ന ആളാണെന്നും എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ വഹിക്കുന്നതിനേക്കാളുപരി പുതിയ വ്യക്തികളെ സംഘടനയിലേയ്ക്ക് കൊണ്ടുവരുവാനാണ് ഇക്കാലമത്രയും ശ്രമിച്ചതെന്നും മാത്യു വര്‍ഗീസ് പറഞ്ഞു. ”ഇപ്പോള്‍ ഔഗ്യോഗിക രംഗത്തുനിന്ന് റിട്ടയര്‍മെന്റിനെക്കുറിച്ച് അലോചിക്കുന്നതുകൊണ്ടാണ് ഫോമായുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചത്. സ്ഥാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ സംഘടനയെ സേവിക്കാന്‍ പറ്റൂ എന്നില്ല. സ്ഥാനങ്ങള്‍ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഫോമായുടെ മുന്‍ പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കും വിവിധ കമ്മിറ്റികള്‍ക്കും ഒപ്പം നിന്ന് എല്ലാ പ്രധാനപ്പെട്ട എല്ലാ പ്രോജക്ടുകളിലും ഭാഗഭാക്കാവാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്…” താന്‍ ഫോമയില്‍ നിന്ന് കുറേക്കാലം മാറിനിന്നിട്ട് ഇപ്പോള്‍ പ്രസിഡന്റാവാന്‍ വരുന്നു എന്ന ചിലരുടെ വിമര്‍ശനത്തിന് മറുപടിയായി മാത്യു വര്‍ഗീസ് വ്യക്തമാക്കി.


റിട്ടയര്‍മെന്റിന് ശേഷം രണ്ട് വര്‍ഷം പൂര്‍ണമായും എനിക്കു ഫോമായേ സേവിക്കുവാനുള്ള സമയം കണ്ടെത്തികൊണ്ടാണ് ഞാന്‍ മത്സരരംഗത്തേക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിരമായി എക്‌സിക്യൂട്ടീവ് പൊസിഷനില്‍ ഇരിക്കാനില്ലെന്നും അടുത്ത തലമുറയിലേക്ക് ഫോമായേ കൈമാറ്റം ചെയുന്നതാണ് തന്റെ ലക്ഷ്യമെന്നും ടീം പ്രോമീസ് പാനലില്‍ രണ്ടാം തലമുറക്കാരായ മൂന്നുപേര്‍ മത്സരിക്കുന്നത് അതിനു തുടക്കം കുറിച്ചുകൊണ്ടാണെന്നും മാത്യുവര്‍ഗീസ് വ്യക്തമാക്കുന്നു. ഫോമായുടെ രൂപീകരണം മുതല്‍ സംഘടനയോടൊപ്പം ചേര്‍ന്ന് സജിവമായി പ്രവര്‍ത്തിക്കുന്ന മാത്യു വര്‍ഗീസ് 2014-2016-ലെ മയാമി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍, 2016-2018-ല്‍ ഫോമാ പി.ആര്‍.ഒ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിട്ടിട്ടുണ്ട്.

‘ടീം പ്രോമീസ് ഫോമാ’യുടെ ബാനറില്‍ മാത്യു വര്‍ഗീസിന് ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് അനു സ്‌കറിയ, ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി ബിനോയ് തോമസ്, ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരും മല്‍സര രംഗത്തുണ്ട്. ഡെലിഗേറ്റുകളുടെ എല്ലാവിധ പിന്തുണയും അനുഗ്രഹാശിസുകളും ഉണ്ടാവണമെന്ന് പാനല്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Mathew Varghese Fomaa president candidate under the panel Team Promise Fomaa filed nomination Paper













