ജി7 ഉച്ചകോടിക്കിടെ മോദിയും ട്രംപും ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തിയേക്കും

ജി7 ഉച്ചകോടിക്കിടെ മോദിയും ട്രംപും ഫ്രാന്‍സില്‍ കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ഫ്രാന്‍സിലെ എവിയാനില്‍ നടക്കുന്ന ജി-7 ഉച്ചകോടിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നു റിപ്പോര്‍ട്ട്.  ജൂണ്‍ 16 ,17 തീയതികളിലാണ് ഉച്ചകോടി.

ഫ്രാന്‍സിലെ എവിയാനില്‍ നടക്കുന്ന ഉച്ചകോടി യില്‍ പങ്കെടുക്കാന്‍ ഇരുനേതാക്കളും എത്തുന്നതോടെയാണ് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് വഴിതുറക്കുന്നത്. എങ്കിലും ഈ കൂടിക്കാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഉച്ചകോടിക്കിടെയുള്ള ഇരുവരുടെയും സമയക്രമങ്ങളും മറ്റ് ഔദ്യോഗിക പരിപാടികളും വിലയിരുത്തിയ ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും വിശ്വസനീയ കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

ജൂണ്‍ 13 മുതല്‍ 18 വരെ ഫ്രാന്‍സ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആറുദിവസത്തെ സന്ദര്‍ശന ത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത ഒരുങ്ങുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനായി ജൂണ്‍ 13-14 തീയതികളില്‍ പ്രധാനമന്ത്രി നൈസ് സന്ദര്‍ശിക്കും. ഈ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ഇന്ത്യ-ഫ്രാന്‍സ് ബന്ധത്തിന്റെ എല്ലാ വശങ്ങളും അടുത്തിടെ ഉയര്‍ത്തിയ പ്രത്യേക ആഗോള തന്ത്രപ്രധാനപങ്കാളിത്തത്തിന്റെപശ്ചാത്തലത്തില്‍ വിലയിരുത്തും.


തുടര്‍ന്ന്   പ്രധാനമന്ത്രി മോദി സ്ലൊവാക്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും. 1993-ല്‍ സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യത്തെ സന്ദര്‍ശനമാണിത്. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ഫിക്കോയുമായി ചര്‍ച്ചകള്‍ നടത്തുകയും സ്ലൊവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈല്‍ നിര്‍മ്മാണം, റെയില്‍വേ ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകള്‍ ഇരുവരും ആരായുന്നതാണ്.

Modi, Trump may meet in France on sidelines of G7 summit

Share Email
LATEST excelnclexrn
More Articles
Top