(2026 മെയ് പത്തിന് നടത്തിയ മലയാളം സൊസൈറ്റി സൂം മീറ്റിംഗില്‍ അവതരിപ്പിച്ച കവിത )
ആദത്തെ സൃഷ്ടിച്ച ശേഷവുമാസ്വരം ഭൂതലം തന്നിലലഞ്ഞു നടന്നുപോല്‍
മന്നിടമെങ്ങും ചരിക്കുന്ന ശബ്ദത്തെ കണ്ടു മുളങ്കാടു ദുഖിതനായത്രേ
ഇല്ലിവനങ്ങളാ നാദത്തെ മോദാലെ തങ്ങടെ ഹൃദയത്തില്‍ കുടിയിരുത്തി
ഇല്ലിതന്‍ കാണ്ഡത്തെ ചെത്തിയെടുത്തതില്‍ ഇല്ലികളിട്ടതി ശോഭയേകി നരര്‍
മര്‍ത്ത്യാധരം ചേര്‍ത്തുക്തി തന്‍ താരകള്‍
സംഗീതധാരയായ് വളര്‍ന്നു പടര്‍ന്നു
ഗാനപ്രവാഹത്തില്‍ നീരാടി കന്യകള്‍ ആനന്ദ നര്‍ത്തനച്ചുവടുകള്‍ വച്ചു
മാനവാധരം ഈശ്വരനാശ്ലേഷിക്കേ മുരളിക മാന്ത്രിക ദണ്ഡായി മാറി
അനാദിയാകിയ ലാസ്യ പരബ്രഹ്മം തന്നെ ദീപ്തിയേകും നാദി നാദബ്രഹ്മം
Muralika – Thatchara















