നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു

നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു

ബ്രിറ്റിസ്ലാവ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു.പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഓര്‍ഡര്‍ ഓഫ് ദി വൈറ്റ് ഡബിള്‍ ക്രോസ് (ഫസ്റ്റ് ക്ലാസ്)തിങ്കളാഴ്ച ബ്രാറ്റിസ്ലാവയില്‍ വെച്ചാണ് അദ്ദേഹത്തിന് ഈ പുരസ്‌കാരം സമ്മാനിച്ചത്. ഒരു വിദേശ രാജ്യം മോദിക്ക് നല്‍കുന്ന 33-ാമത് അന്താരാഷ്ട്ര പുരസ്‌കാരമാണിത്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കിയ ചരിത്രപരമായ സന്ദര്‍ശനത്തിനിടയിലാണ് ഈ ആദരവ്.

സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആ രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്ട്ര പുരസ്‌കാരമായിരുന്നു ഇത്.

ബഹുമതി സ്വീകരിച്ച ശേഷം നന്ദി രേഖപ്പെടുത്തിയ മോദി, ഈ പുരസ്‌കാരം ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കുള്ളതാണെന്ന് പറഞ്ഞു. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള നിലനില്‍ക്കുന്ന സൗഹൃദത്തിനായി ഇത് സമര്‍പ്പിക്കുകയും ചെയ്തു.

സന്ദര്‍ശന വേളയില്‍ സ്ലൊവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനിയുമായി മോദി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. അവിടെ ഇരു നേതാക്കളും വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, തന്ത്രപ്രധാനമായ കാര്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Narendra Modi conferred with Slovakia’s highest civilian honour

Share Email
LATEST excelnclexrn
More Articles
Top