pulimoottil

പുനര്‍ജനി പദ്ധതി ആരോപണത്തില്‍ വി.ഡി സതീശന് ക്ലീന്‍ചിറ്റ്

പുനര്‍ജനി പദ്ധതി ആരോപണത്തില്‍ വി.ഡി സതീശന് ക്ലീന്‍ചിറ്റ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതി രായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ പ്രഖ്യാപിച്ച പുനര്‍ജനി കേസിലെ വിജിലന്‍സ് കേസ് നടപടികള്‍ അവസാനിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയി്ചചത്. പുനര്‍ജനി പദ്ധതി സംബന്ധിച്ച ആരോപണത്തില്‍ സതീശനെതിരേ ഒറു തെളിവുമില്ലെന്നാാണ് കണ്ടെത്തല്‍. ഈ പദ്ധചതിയുമായി ബന്ധപ്പെട്ട് സതീശന്‍ ഒരുരൂപയുടെ പോലും നേരിട്ടുള്ള ഇടപാടുകള്‍ നടത്തിയിട്ടില്ല. വിജിലന്‍സ് അന്വേഷണത്തിലും ഒരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ റിപ്പോര്‍ട്ട് .

സതീശനെതിരെ വിജിലന്‍സ് അന്വേഷണം കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ആണ് നടത്തിയത്. എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം വഴിയാണ് പണം എത്തിയത്. അതില്‍ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്‍ഡിഎഫ് കാലത്ത് പുനര്‍ജനി പദ്ധതിയിലെ അന്വേഷണം കേന്ദ്ര എജന്‍സികള്‍ക്ക് വിടാന്‍ ഒരുങ്ങിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമായിരുന്നു. നേരത്തെ വിജിലന്‍സ് തെളിവ് കണ്ടെത്തിയിട്ടില്ലെന്നും വീണ്ടും അന്വേഷണം നടത്തി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

V.D. Satheesan cleared in Punarjani project allegations.

Share Email
Top