ട്രംപുമായി അഭിപ്രായ ഭിന്നതയുണ്ട്: തുറന്നുപറഞ്ഞ് നെതന്യാഹു

ട്രംപുമായി അഭിപ്രായ ഭിന്നതയുണ്ട്: തുറന്നുപറഞ്ഞ് നെതന്യാഹു

ടെല്‍ അവീവ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അഭിപ്രായ വ്യ്ത്യാസമുണ്ടെന്നു തുറന്നു പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇരു നേതാക്കളും എല്ലായ്പ്പോഴും പരസ്പരം എല്ലാ കാര്യങ്ങളും പൂര്‍ണമായി അംഗീകരിക്കാറില്ലെന്നും കാരണം ഇരുവരും രണ്ട് സ്വതന്ത്ര രാജ്യങ്ങളുടെ നേതാക്കളാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇത്തരത്തിലൊരു പ്രതകരണം നടത്താനുണ്ടായ സാഹചര്യം എന്താണെന്നു വെളിപ്പെടുത്തുന്നില്ല.


അന്താരാഷ്ട്ര നയതന്ത്ര ഉച്ചകോടിയില്‍ സംസാരിക്കവെയാണ് നെതന്യാഹു ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. പ്രസിഡന്റ് ട്രംപ് ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാറില്ല, അതുപോലെ അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം ഞാനും ചെയ്യാറില്ല. ഞങ്ങള്‍ സ്വതന്ത്രവും അഭിമാനവുമുള്ള രണ്ട് രാജ്യങ്ങളുടെ നേതാക്കളാണ്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ ഞങ്ങളുടെ അഭിപ്രായങ്ങള്‍ പരസ്പരം വ്യത്യാസപ്പെട്ടിരിക്കാറുണ്ട് എന്ന് നെതന്യാഹു പറഞ്ഞു.

മധ്യേഷ്യയില്‍ നിലവിലുണ്ടായ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വളരെ സുപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. ഹമാസ്, ഹിസ്ബുള്ള, കൂടാതെ ഇറാന്റെ പിന്തുണയുള്ള മറ്റ് സായുധ ഗ്രൂപ്പുകള്‍ എന്നിവരില്‍ നിന്നും കടുത്ത സുരക്ഷാ വെല്ലുവിളികളാണ് ഇസ്രായേല്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്.

Netanyahu openly admits to having differences of opinion with Trump

Share Email
LATEST excelnclexrn
More Articles
Top