ടെക്‌സാസ്: ടെക്‌സാസിലുണ്ടായ കൂട്ട വെടിവെയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിയും കൊല്ലപ്പെട്ടു. ടെക്‌സാസിലെ മിഡ്‌ലാന്‍ഡ് നഗരത്തില്‍ വെള്ളിയാഴ്ച്ച രാവിലെയാണ് കൂട്ട വെടിവെയ്പ് ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പ്രതിയെന്ന് സംശയിക്കുന്നയാളെയെും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ടെക്‌സാസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്്‌മെന്റ് നല്കുന്ന വിവരമനുസരിച്ച് പ്രാദേശീക സമയം രാവിലെ ആറോടെയാണ് ഇത്തരത്തിലൊരു കൂട്ടവെടിവെയ്പിനെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അപ്പോള്‍ പ്രതിയായ വിക്ടര്‍ മാതാ വില്ലാറിയല്‍ (45) വഴിയാത്രക്കാര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപെട്ട പ്രതി ഒരു മൃഗാശുപത്രിക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. മണിക്കൂറുകളോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവില്‍ ഉച്ചയ്ക്ക് 12.30ഓടെ ഇയാളെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ ഒടേസാ സ്വദേശിയായിരുന്നു.
വെടിവെയ്പില്‍ പരിക്കേറ്റഒന്‍പതു പേരെ മിഡ്‌ലാന്‍ഡ് മെമ്മോറില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാലുപേരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. അഞ്ചുപേര്‍പ്രാഥമീക ചികിത്സയ്ക്ക ശേഷം ആുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
മരിച്ചയാളുടെയും പരിക്കേറ്റവരുടെയും പേരുവിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രതിയായ വില്ലാറിയല്‍ക്കെതിരെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട ഗുരുതര കേസ് നിലവിലുണ്ടായിരുന്നു. ബുധനാഴ്ച്ച ഇയാള്‍ പൊലീസിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തെന്നാണ് ആരോപണം.അന്ന് രക്ഷപ്പെട്ട ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച ഇയാളെ അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുമ്പോഴാണ് വീണ്ടും വെടിവെപ്പ് ആരംഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
One killed, 10 injured in Texas mass shooting; suspect also dead















