സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി, നിരവധി കരാറുകളിൽ ഒപ്പുവെച്ചു; മോദിയെ ലോക നേതാവെന്ന് വിശേഷിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി

സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി, നിരവധി കരാറുകളിൽ ഒപ്പുവെച്ചു; മോദിയെ ലോക നേതാവെന്ന് വിശേഷിപ്പിച്ച് സ്ലൊവാക്യൻ പ്രധാനമന്ത്രി
Share Email

സ്ലൊവാക്യൻ കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് എ.ഐ, സൈബർ രംഗങ്ങളിലടക്കം സഹകരണം ഉറപ്പാക്കുന്ന നിരവധി നിർണായക കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. സംയുക്ത വാർത്താ സമ്മേളനത്തിൽ നരേന്ദ്ര മോദിയെ ലോകനേതാവെന്നാണ് സ്ലൊവാക്യൻ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

1993-ൽ സ്വതന്ത്ര രാഷ്ട്രമായി രൂപീകൃതമായതിന് ശേഷം സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ ആചാരപരമായ സ്വീകരണമാണ് അവിടെ ലഭിച്ചത്. സ്ലൊവാക്യൻ കലാകാരന്മാർ വന്ദേമാതരം അവതരിപ്പിച്ചാണ് മോദിയെ സ്വാഗതം ചെയ്തത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

ഇന്ത്യ – യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ, യൂറോപ്യൻ യൂണിയനിലെ പ്രധാന അംഗമായ സ്ലൊവാക്യയുമായുള്ള ഈ കൂടിക്കാഴ്ച നയതന്ത്ര ബന്ധത്തിൽ പുതിയ അധ്യായം തുറക്കും. സാമ്പത്തിക സഹകരണം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. സ്ലൊവാക്യൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നാളെ ഫ്രാൻസിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാനായി തിരിക്കും.

Share Email
LATEST excelnclexrn
More Articles
Top