മനില: ഫിലിപ്പീന്‍സില്‍ അതിശക്തമായ ഭൂചലനമുണ്ടായി. ഫിലിപ്പീന്‍സിന്റെ തെക്കന്‍ മേഖലകളിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഇതേ തുടര്‍ന്ന തീരമേഖലകളില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. ഇന്നു രാവിലെയാണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്്. ഭൂചലനത്തെ തുടര്‍ന്ന് വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായി. ജനങ്ങള്‍ സുരക്ഷിതമായി കഴിയുന്നതിന് ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ഉള്‍നാടന്‍ മേഖലകളിലേക്കോ മാറണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങള്‍ നിലവില്‍ ലഭ്യമായിട്ടില്ല.
ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വോള്‍ക്കനോളജി ആന്‍ഡ് സീസ്‌മോളജിയുടെ കണക്കുകള്‍ പ്രകാരം, ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മനില നഗരത്തില്‍ നിന്ന് 13 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. 10 അടി വരെ ഉയരമുള്ള സുനാമി തിരമാലകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഒറു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാല ആഞ്ഞടിക്കും.
തീരപ്രദേശങ്ങളിലുള്ളവര്‍ ഉടന്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്കോ കൂടുതല്‍ ഉള്‍മേഖലകളിലേക്കോ മാറണമെന്നു ഫിലിപ്പീന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവി മുന്നറിയിപ്പ് നല്‍കി.
ഭൂചലനത്തിന് ശേഷം 6.1 വരെ തീവ്രതയുള്ള നിരവധി തുടര്‍ചലനങ്ങളും രേഖപ്പെടുത്തിയതായി യുഎ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
Powerful earthquake hits Philippines: Tsunami warning issued for coastal areas















