കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്തകന്‍ പി.ശശിയുടെ ഓഫീസെന്ന പരാമര്‍ശം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. പി ശശിയുടെ വക്കീല്‍ നോട്ടീസ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അന്തകന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി നിയന്ത്രിച്ച ഓഫീസാണെന്ന് വെള്ളാപ്പള്ളി ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വക്കീല്‍ നോട്ടീസില്‍ പി. ശശി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ.കെ വിശ്വന്‍ മുഖേനയാണ് നോട്ടീസ് അയച്ചത്. മുമ്പ് മുന്‍ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ വ്യാജമാണെന്ന് ചൂണ്ടികാട്ടി പി ശശി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ വിവിധ സമയങ്ങളിലായി പി ശശിക്കെതിരെ അന്‍വര്‍ 16 ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് അന്‍വറിനെതിരെ ശശി കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്. തലശ്ശേരി, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹര്‍ജികള്‍ നല്‍കിയത്.
Reference to P. Sasi’s office as the enemy of the second Pinarayi government: Sasi’s lawyer notice against Vellalapally















