ജോസ് കാടാപുറം
ന്യൂയോര്‍ക്ക്: കേരള സെന്റര്‍ സ്ഥാപകന്‍ ഇലവുങ്കല്‍ സ്റ്റീഫന്റെയും ചിന്നമ്മയുടെയും പുത്രനും പ്രമുഖ അന്താരാഷ്ട്ര റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പ് ‘സത്ബീസ് ഇന്റര്‍നാഷണല്‍ റിയല്‍റ്റിയുടെ’ സീനിയര്‍ വൈസ് പ്രസിഡന്റും ജനറല്‍ കൗണ്‍സലുമായ സനോജ് സ്റ്റീഫന്റെ, 51, അകാല നിര്യാണം മലയാളി സമൂഹത്തെയാകെ ദുഃഖത്തിലാഴ്ത്തി.
2004-ല്‍ സതബീസ് ഗ്രൂപ്പില്‍ ചേര്‍ന്ന സനോജ് സ്റ്റീഫന്‍, 2006 മുതല്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് ബ്രോക്കറേജ് ഓപ്പറേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായും ജനറല്‍ കൗണ്‍സലായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2019 നവംബര്‍ മുതല്‍ കമ്പനിയുടെ ഫ്രാഞ്ചൈസി വിഭാഗത്തിന്റെ ലീഗല്‍ അഡൈ്വസര്‍ ചുമതലയും വഹിച്ചിരുന്നു . കോര്‍പ്പറേറ്റ് സ്ട്രാറ്റജി , കോര്‍പ്പറേറ്റ് ഇടപാടുകള്‍, ലയനങ്ങള്‍, ബ്രാന്‍ഡ് ഐഡന്റിറ്റി മാനേജ്മെന്റ്, വ്യവഹാരങ്ങള്‍ എന്നിവയിലെല്ലാം കമ്പനിയുടെ നിയമവിഭാഗത്തിന് നേതൃത്വം നല്‍കി.
സതബീസില്‍ എത്തുന്നതിന് മുന്‍പ് ന്യൂയോര്‍ക്കിലെ പ്രമുഖ ലോ ഫേമായ ‘ക്രാമര്‍ ലെവിന്‍ നാഫ്താലിസ് & ഫ്രാങ്കല്‍’ ല്‍ കോര്‍പ്പറേറ്റ് അറ്റോര്‍ണിയായിരുന്നു. ഈ കാലയളവില്‍ സൗത്ത് ബ്രൂക്ലിന്‍ ലീഗല്‍ സര്‍വീസസുമായി സഹകരിച്ച്, സാധാരണക്കാര്‍ക്കായി ഹൗസിങ് കോടതികളിലും വിവിധ സ്റ്റേറ്റ് ഏജന്‍സികളിലും സൗജന്യ നിയമസഹായവും നല്‍കി. ‘ന്യൂമാര്‍ക്ക് & കമ്പനി റിയല്‍ എസ്റ്റേറ്റ് Inc യുടെ ജനറല്‍ കൗണ്‍സല്‍ ഓഫീസിലും, മുന്‍പ് റെബൂള്‍, മക്മുറെ, ഹെവിറ്റ്, മെയ്നാര്‍ഡ് & ക്രിസ്റ്റല്‍ എന്നറിയപ്പെട്ടിരുന്ന ‘റോപ്‌സ് & ഗ്രേ’ (Ropes & Gray LLP) ലോ ഫേമിന്റെ ന്യൂയോര്‍ക്ക് ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് ബാര്‍ അസോസിയേഷന്റെ കോര്‍പ്പറേറ്റ് കൗണ്‍സല്‍ സെക്ഷന്‍ ഓഫീസര്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. ‘ഹ്യൂ ഒബ്രയാന്‍ യൂത്ത് ലീഡര്‍ഷിപ്പിന്റെ’ (HOBY) ബോര്‍ഡ് ഓഫ് ട്രസ്റ്റിസിലും ഗവേണിംഗ് ബോഡി അംഗമായും, 2015-16 കാലയളവില്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് (Cum Laude) ബിരുദം നേടിയ സനോജ് സ്റ്റീഫന്‍ ഫോര്‍ധാം ലോ സ്‌കൂളില്‍ നിന്നാണ് (J.D.) ബിരുദം നേടിയത് .
അറ്റോര്‍ണി കൂടിയായ ഭാര്യ ജോമിഷ ഡെല്‍ഗാഡോ സ്റ്റീഫന്‍, പ്രശസ്തമായ ഡാര്‍ട്ട്മൗത്ത് കോളേജ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫോര്‍ സ്ട്രാറ്റജി & സ്‌പെഷ്യല്‍ കൗണ്‍സല്‍ ടു ദി പ്രസിഡന്റ് ആണ്.
മക്കള്‍: ബെയ്ലി സ്റ്റീഫന്‍, കോണര്‍ സ്റ്റീഫന്‍.
സഹോദരങ്ങള്‍: ഡെയ്‌സി സ്റ്റീഫന്‍ പള്ളിപ്പറമ്പില്‍, കെന്നി പള്ളിപ്പറമ്പില്‍.
അനന്തരവന്മാര്‍: ലൂക്കാസ് ബബീന്ദ്രന്‍, ഓമന പള്ളിപ്പറമ്പില്‍.
പൊതുദര്‍ശനം: ജൂണ്‍ 16, ചൊവ്വ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ; ജൂണ്‍ 17, ബുധന്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ: Fairchild Funeral Chapel, 1570 Northern Blvd, Manhasset, New York 11030
സംസ്‌കാര ശുശ്രുഷ: ജൂണ്‍ 18 വ്യാഴം, രാവിലെ 9:45: St Anastasia Church , 45-14 245th St, Douglaston, NY 11362
Sanoj Stephen’s untimely death has left the entire Malayali community in mourning; funeral on Thursday















