pulimoottil

സെനറ്റര്‍ മിച്ച് മക്കോണല്‍ ആശുപത്രിയില്‍; ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല

സെനറ്റര്‍ മിച്ച് മക്കോണല്‍ ആശുപത്രിയില്‍; ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല

വാഷിംഗടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും സെനറ്ററുമായ മിച്ച് മക്കോണലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെനറ്ററെ ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

‘ മക്കോണലിനെ ഞായറാഴ്ച്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്താവ് പ്രസ്താവനയില്‍ അറിയിച്ചത്.

84-കാരനായ മക്കോണലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ രോഗനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മക്കോണല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്.നിലവിലെ സെനറ്റ് കാലാവധി അവസാനിക്കുന്ന അടുത്ത ജനുവരിയില്‍ മക്കോണല്‍ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
അമേരിക്കന്‍ രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാളായ മക്കോണല്‍ ദീര്‍ഘകാലം സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Senator Mitch McConnell hospitalized; details of condition not released

Share Email
LATEST excelnclexrn
Top