pulimoottil

ടീം എംപവറിന്റെ വിജയം ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ അനിവാര്യം: വാഷിംഗ്ടൺ ഡി.സിയിലെ മലയാളി നേതാക്കൾ

ടീം എംപവറിന്റെ വിജയം ഫൊക്കാനയുടെ മുന്നോട്ടുള്ള യാത്രയ്ക്ക്‌ അനിവാര്യം: വാഷിംഗ്ടൺ ഡി.സിയിലെ മലയാളി നേതാക്കൾ
Share Email

ലീലാ മാരേട്ട്  നയിക്കുന്ന ടീം എംപവര്‍ ജൂൺ 14-ന് വാഷിംഗ്ടൺ ഡി.സിയിൽ സംഘടിപ്പിച്ച മീറ്റ് ആന്‍ഡ് ഗ്രീറ്റ്, ഡി.സീ മലയാളികളുടെ ഇടയിൽ വളരെ അധികം പ്രശംസ പിടിച്ചുപറ്റി. മൗന പ്രാർത്ഥനയൊണ്ടുക്കൂടി ആരംഭിച്ച പരിപാടിയിൽ പ്രസിഡൻറ്റ്സ് സ്ഥാനാർത്ഥിയായ ലീലമാരറ്റിനോടൊപ്പം ടീം എംപവറിലെ എക്സിക്ക്യൂട്ടീവ് കമ്മറ്റി സ്ഥാനാർത്ഥികളായ ലാജി തോമസ്, ജോർജ് ഓളിക്കല്, രേവതി പിള്ള, ഫാൻസിമോൾ പള്ളത്തെരുത്തിൽ, ദേവസി പാലാട്ടി, ഷാജി  സാമുവൽ, സരൂപ അനിൽ എന്നിവരോടൊപ്പം നാഷണൽ കമ്മറ്റി സ്ഥാനാർത്ഥികളായ മാത്യു, നിജോ, റോണി ഒപ്പം ആര്‍ വി.പി സ്ഥാനാർത്ഥിയായ സ്റ്റാന്ലിയും ഉണ്ടായിരുന്നു.

ഫൊക്കാനയുടെ  ആദ്യകാല  നേതാക്കൾ ആയ ഷഹീദ് പ്രഭാകരൻ, ജെയിംസ് ജോസഫ് വർഗീസ് കെറിയാ മുതൽ, നിലവിലെ നേതാക്കൾ ആയ, നിലവിലെ ഭരണം സമിതിയംഗങ്ങളായ വി.പിൻ (വൈസ് പ്രസിഡന്റ്), ബെൻപോൾ (ആർ.വി.പി), ഷിബു സാമുവൽ, മനോജ് (നാഷണൽ കമ്മിറ്റി അംഗങ്ങൾ) എന്നിവർ പരിപാടിയിൽ ഉടനീളം പങ്കെടുത്തു. ഫൊക്കാന കുടുംബത്തിന് സുപരിചതയായ  ലീലാ മാരേട്ട് ആൻഡ് ടീം  ഫൊക്കാനയുടെ ഭരണത്തിലേക്ക് എത്തേണ്ടത് അനിവാര്യമെന്ന്  തലമുറ ഭേദമന്യെ  ഫൊക്കാന നേതാക്കൾ അഭിപ്രായപ്പെട്ടു. പരിചയ സമ്പന്നരായ ഒരു കൂട്ടം നേതാക്കളോടൊപ്പം തന്നെ പുതുമുഖങ്ങളേയും ഉള്‍പ്പെടുത്തി വളരെ അധികം ദീർഘവിഷണത്തിലൂടെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം  ടീം എംപവറിനെ വേറിട്ട് നിർത്തുന്നുവെന്ന് മലയാളി സംഘടനകളായ കെഎജിഡബ്ല്യു, കെസിഎസ്, ഗ്രാമം, കൈരളി എന്നിവയുടെ നേതാക്കളും ഫൊക്കാനഡെലഗേറ്റ്സും അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി ഫൊക്കാനയ്ക്ക് വേണ്ടി അഹോരാത്രം അധ്വാനിക്കുന്ന ധീര വനിത എന്നാണ് പരിപാടിയിൽ പങ്കെടുത്ത ഫൊക്കാന നേതാക്കൾ லീലാ മാരറ്റിനെ വിശേഷിപ്പിച്ചത്. പ്രവര്ത്തന പരിജ്ഞാനത്തിൽ ഒട്ടും മോശമല്ലാത്ത സെക്രെട്ടറി സ്ഥാനാർത്ഥി ജോർജ് ഓളിക്കേൽ അവതരിപ്പിച്ച ടീം എംപവറിന്റെ മാനിഫെസ്റ്റോ പങ്കെടുത്ത എല്ലാവരിലും
 ഒരു പുതിയ ഊർജ്ജം പ്രധാനം ചെയ്തു.

നിലവിലുള്ള ഫൊക്കാന ഭരണ സമിതി നടപ്പാക്കിയ  പദ്ധതികൾ തുടരുന്നതും വയോജനങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതുമായിട്ടുള്ള മാനിഫെസ്റ്റോയിലെ പദ്ധതികൾ സെക്രട്ടറി സ്ഥാനാര്‍ത്ഥി  അവതരിപ്പിച്ചത് മീറ്റിംങ്ങിൽ പങ്കെടുത്ത എല്ലാവരും കയ്യടിയോടുകൂടിയാണ് സ്വീകരിച്ചത്. രണ്ടായിരത്തി ഇരുപത്തിയഞ്ച് ഫൊക്കാന സംഘടിപ്പിച്ച ക്രിക്കറ്റ് ലീഗ് മത്സരത്തിലൂടെ അമേരിക്കന്‍ മലയാളികളുടെ ഇടയിലുള്ള  സ്പോര്ട്സ് പ്രേമികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ വൈസ് പ്രസിഡെൻറ് സ്ഥാനാര്‍ത്ഥി ലാജി തോമസ്, നിലവിലെ വിമൻസ് ഫോറം ചെയറും  ഇഎൻപ്രസ് വയറിന്റെ ഇൻഫ്ലുവൻഷ്യൽ വുമണ്‍ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത  ഒരാൾ എന്ന നിലയിൽ ആഗോള തലത്തില്‍  പരിചിതയായ രേവതി പിള്ള എന്ന ട്രഷർ സ്ഥാനാര്‍ത്ഥിയും, മലയാള സാഹിത്യത്തെ വളരേയധികം സ്നേഹത്തോടെ നെഞ്ചോട് ചേർക്കുന്ന ഷാജി സാമുവൽ എന്ന അഡിഷണൽ സെക്രട്ടറി സ്ഥാനാർത്ഥിയും, നിലവിലെ ഫൊക്കന ടെക്സസ് റീജിയൻ ആര്‍ വി.പിയും മികച്ച സംരംഭകയും ആയ ഫാൻസിമോൾ പള്ളാത്തിരത്തിൽ എന്ന അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയും മലയാള  കലാകാരന്മാരെ എന്നും പ്രോത്സാഹിപ്പിക്കുകയും കലാരൂപങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമാകുകയും ചെയ്തിട്ടുള്ള ദേവസീപാലാട്ടി എന്ന അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥിയും , നിലവിലെ ഫൊക്കാന വിമൻസ് ഫോറം കോച്ചെയരും മികച്ച കലാകാരിയും മാനേജ്മെൻറ് വിദഗ്ദ്ധയുമായ സരൂപാ മോഹന്‍  എന്ന വിമൻസ് ഫോറം കാൻഡിഡേറ്റും വിവിധ മേഖലകളിൽ മികവുറ്റ സംഭാവനകൾ നൽകിയിരിക്കുന്ന   നാഷണല്‍ കമ്മിറ്റി സ്ഥാനാര്‍ത്ഥികളായ നിജോ, മാത്യു ചെറിയാന്‍, റോണി  എന്നിവർ ചേർന്ന ടീമിന് ലീലാ മാരട്ട് അവതരിപ്പിച്ചപ്പോൾ ഇത്രയധികം വൈവിധ്യമുള്ള ഒരു ടീം ഫൊക്കാനയുടെ ചരിത്രത്തിൽത്തന്നെ വിരളമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

വിവിധ മേഖലകളിൽ തനതായ സംഭാവനകൾ നൽകിയിട്ടുള്ള അംഗങ്ങൾ ഒത്തുചേരുന്ന ഈ ടീമിന് എല്ലാ വിധ ഭാവുകങ്ങൾ നൽകുന്നതായും എല്ലാ വിധ സപ്പോർട്ട് വാഗ്ദാനം ചെയ്യുന്നതായും കെജിഡബ്ല്യു പ്രസിഡൻറ്റ് നാരായണൻ വലപ്പിൽ കെഎസ്എസ് പ്രസിഡൻറ്റ് ഷെല്ലി പ്രഭാകരൻ, കൈരളി പാസ്റ്റ് പ്രസിഡൻറ്റ് ബിജോയ്  പട്ടമ്പാടി എന്നിവര് അഭിപ്രായപ്പെട്ടു.

Share Email
LATEST excelnclexrn
More Articles
Top