Caritas hospital

രാജ്യ തലസ്ഥാനത്ത് അണയാത്ത പ്രതിഷേധം, രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; ഗ്യാനേഷ് രാജിവെക്കാതെ പിന്മാറില്ലെന്ന് രാഹുൽ, നാളെയും സമരം?

രാജ്യ തലസ്ഥാനത്ത് അണയാത്ത പ്രതിഷേധം, രാഹുലിനെയും പ്രിയങ്കയെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു; ഗ്യാനേഷ് രാജിവെക്കാതെ പിന്മാറില്ലെന്ന് രാഹുൽ, നാളെയും സമരം?

രാജ്യതലസ്ഥാനത്ത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധത്തിനൊടുവിൽ, കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് വിട്ടയച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്തുനിന്ന് ഗ്യാനേഷ് കുമാർ രാജിവെക്കുന്നതുവരെ പ്രതിഷേധത്തിൽനിന്ന് പിന്മാറില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും വിശുദ്ധമായതിനെ സംരക്ഷിക്കാനാണ് തങ്ങളുടെ പോരാട്ടമെന്നും, തങ്ങളെ തടയാൻ നരേന്ദ്ര മോദിക്കോ അമിത് ഷായ്‌ക്കോ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് അവരെ മാറ്റുകയായിരുന്നു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് നീക്കി. തന്നെ പൊലീസ് ക്രൂരമായി മർദിച്ചെന്നും എന്തുവന്നാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

പ്രതിഷേധത്തെത്തുടർന്ന് ബാരകംബ സ്റ്റേഷന് മുന്നിൽ വലിയ സംഘർഷാവസ്ഥ ഉടലെടുത്തു. കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ. സി. വേണുഗോപാൽ, ഇടത് എം.പിമാർ തുടങ്ങിയ പ്രമുഖ നേതാക്കളെ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞുവെച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്. സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചാണ് സ്ഥലത്തുനിന്ന് മാറ്റിയത്.

നാളെയും പ്രതിഷേധം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കെ. സി. വേണുഗോപാൽ അറിയിച്ചു. പ്രതിപക്ഷ സമരത്തിന് കേരളത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും, ചരിത്രപരമായ ഈ സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Share Email
LATEST excelnclexrn
More Articles
Top