swayamvara
pulimoottil

ജിമ്മില്‍ നിന്നു തിരികെ പോകുന്നതിനിടെ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ജിമ്മില്‍ നിന്നു തിരികെ പോകുന്നതിനിടെ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

ടെക്‌സിംഗ്ടണ്‍: ജിമ്മില്‍ നിന്നും പരിശീലനത്തിനു ശേഷം പുറത്തിറങ്ങി കാണാതായ ട്രയിനറുടെ മൃതദേഹം കണ്ടെത്തി. ജൂണ്‍ 11 ന് കാണാതായ പരിശീലക എലീന കാതറിന്‍ മൂറിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നു ലെക്‌സിംഗടണ്‍ പോലീസ് മേധാവി ടെറന്‍സ് ഗ്രീന്‍ ബുധനാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരു യുവതിയെ മരിച്ച നിലയില്‍ കണ്ടെന്നു ഒരാള്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധയിലാണ് കാണാതായ ജിം പരിശീലകയുടെ മൃതദേഹമാണെന്നു തിരിച്ചറിഞ്ഞത്.

യുവതിയുടെമരണവുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ സൗത്ത് കരോലിന ലോ എന്‍ഫോഴ്സ്മെന്റ് ഡിവിഷനെ ചുമതലപ്പെടുത്തിയതായി ഗ്രീന്‍ അറിയിച്ചു.
മരണപ്പെട്ട എലീന കാതറിന്‍ മൂര്‍ വുള്‍ഫ്സ് ഫിറ്റ്‌നസ് സെന്ററില്‍ വ്യക്തിഗത പരിശീലക (ജലൃീെിമഹ ഠൃമശിലൃ) ആയി ജോലി ചെയ്തിരുന്നതായി ലെക്‌സിങ്ടണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മിസ്സി സില്‍കോക്‌സ് വ്യക്തമാക്കി.മൂര്‍ പതിവായി പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മില്‍ എത്താറുണ്ടായിരുന്നു. ജൂണ്‍ 11 വ്യാഴാഴ്ച വൈകുന്നേരം 6:40-ന് അവര്‍ ജിമ്മില്‍ പ്രവേശിച്ചതായി രേഖകളില്‍ കാണുന്നു.അതിന് ശേഷം അവരുമായി യാതൊരു ബന്ധപ്പെടലും ഉണ്ടായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

നിരീക്ഷണ ക്യാമറ ദൃശ്യങ്ങളില്‍, മൂര്‍ പ്ലാനറ്റ് ഫിറ്റ്‌നസില്‍ നിന്ന് നടന്ന് പുറത്തുപോകുന്നത് കാണാം പിന്നീട് രാത്രി 9:17-ന് സമീപത്തെ പബ്ലിക്‌സ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ലോട്ടിലൂടെ ഓള്‍ഡ് ചെറോക്കി റോഡിന്റെ ദിശയിലേക്ക് നടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബുധനാഴ്ച, നോര്‍ത്ത് ലേക്ക് ഡ്രൈവും ഓള്‍ഡ് ചെറോക്കി റോഡും ചേരുന്ന പ്രദേശത്ത് മൂറിനെ കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ആ മേഖലയില്‍ തിരച്ചില്‍ നടത്തി യത്.തിരച്ചിലിനി ടെയാണ് പിന്നീട് കാണാതായ യുവതിയുടെ വസ്ത്രധാരണവുമായി പൊരുത്തപ്പെടുന്ന മൃതദേഹം കണ്ടെത്തിയത്.മൃതദേഹം എലീന കാതറിന്‍ മൂറിന്റേതാണോ എന്നത് ഔദ്യോഗിക തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷമേ പ്രഖ്യാപിക്കുകയുള്ളു.

The missing woman was found dead while returning from the gym

Share Email
LATEST excelnclexrn
More Articles
Top