ബാംഗളൂര്‍: ഇത് സിനിമാക്കഥയല്ല. യതാര്‍ഥ സംഭവം തന്നെ. സംഭവത്തിലെ നായകന്‍ നടന്‍ പ്രകാശ് രാജ്. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങളിലായി നാലു വോട്ടര്‍ ഐഡികളുണ്ടെന്ന കേസിലാണ് നടന്‍ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്‌ട്രേട്ട് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. മൂന്നു തവണ സമന്‍സ് അയച്ചിട്ടും കൈപ്പറ്റാത്തതിനെ തുടര്‍ന്നാണിത്.
ബെംഗളൂരുവിലെ ശാന്തിനഗര്‍, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാലു വോട്ടര്‍ ഐഡികളുണ്ടെന്ന് ആരോപിച്ചു ശേഷാദ്രിപുരം സ്വദേശി കെ.ദിലീപ് കുമാറാണു പരാതി നല്‍കിയത്. വേളാച്ചേരിയില്‍ രണ്ടു വോട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ധര്‍മസ്ഥല വിവാദത്തില്‍ പ്രകാശ് രാജ് 18നു ബെംഗളൂരുവില്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു നടനു സമന്‍സ് നല്‍കാത്തതില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.
This is not a movie story; Four voter IDs in three states! Non-bailable warrant issued against actor Prakash Raj















