വാഷിംഗ്ടണ്‍: ഇറാന്‍ അറിയാതെ ഹോര്‍മൂസ് കടലിടുക്കിലൂടെ അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ 100 മില്യണ്‍ ബാരല്‍ എണ്ണ നീക്കം ചെയ്തതായ അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രം്പ്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അവകാസപ്പെട്ടത്. ‘കഴിഞ്ഞ മാസം എണ്ണക്കപ്പലുകള്‍ക്കും മറ്റ് വാണിജ്യ കപ്പലുകള്‍ക്കും ഹോര്‍മുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാന്‍ സഹായിക്കുന്ന ഒരു രഹസ്യ ദൗത്യം നടപ്പാക്കാന്‍ താന്‍ അമേരിക്കന്‍ സൈന്യത്തോട് നിര്‍ദ്ദേശിച്ചതായും അവര്‍ കൃത്യമായി അത് നടപ്പാക്കിയെന്നുമാണ് ട്രംപ് കുറിച്ചത്.
ഇക്കാര്യം വൈറ്റ് ഹൗസിലെ മാധ്യമസമ്മേളനത്തിലും അദ്ദേഹം വ്യക്തമാക്കി. ഞങ്ങള്‍ ലക്ഷക്കണക്കിന് ബാരല്‍ എണ്ണ പുറത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇറാന്‍ അറിഞ്ഞിരുന്നില്ല.’കഴിഞ്ഞ രാത്രിയില്‍ ഞങ്ങള്‍ 22 കപ്പലുകളെ ലൈറ്റുകളില്ലാതെ സുരക്ഷിതമായി കടത്തിക്കൊണ്ടുപോയി. ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ ഞങ്ങള്‍ നശിപ്പിച്ചിരുന്നു.’
റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമേരിക്ക 2026 മേയ് ആദ്യം പ്രോജക്ട് ഫ്രീഡം എന്ന പേരില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷാ അകമ്പടി നല്‍കുന്ന പദ്ധതി ആരംഭിച്ചിരുന്നു.എന്നാല്‍ സഖ്യരാജ്യങ്ങളുടെ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് പദ്ധതി ഒരു ദിവസത്തിനകം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
പിന്നീട് മേയില്‍ അമേരിക്ക വീണ്ടും സമാന ശ്രമങ്ങള്‍ ആരംഭിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ട്രംപ് ഉന്നയിച്ച 100 മില്യണ്‍ ബാരല്‍ എണ്ണനീക്കവും 200-ലധികം കപ്പലുകളുടെ ഗതാഗതവും സംബന്ധിച്ച അവകാശവാദങ്ങള്‍ ഇതുവരെ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. അമേരിക്കന്‍ സൈന്യമോ മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളോ ഇതുസംബന്ധിച്ച് വിശദമായ തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.
Trump claims Iran unknowingly removed 100 million barrels of oil through the Strait of Hormuz















