ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇടപെട്ട് ട്രംപ്, ‘ഇരുപക്ഷവും ഉടൻ വെടിനിർത്തണം’ സമാധാന ചർച്ചകൾക്ക് ആരും തടസ്സം സൃഷ്ടിക്കരുത്’

ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ ഇടപെട്ട് ട്രംപ്, ‘ഇരുപക്ഷവും ഉടൻ വെടിനിർത്തണം’ സമാധാന ചർച്ചകൾക്ക് ആരും തടസ്സം സൃഷ്ടിക്കരുത്’

ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും കടുക്കുന്നതിനിടെ, ഇരുപക്ഷവും ആക്രമണങ്ങൾ അടിയന്തരമായി നിർത്തിവെക്കണമെന്ന ശക്തമായ ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നിലവിൽ ഇരുരാജ്യങ്ങളും വെടിനിർത്തലിനാണ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇപ്പോൾ പുരോഗമിക്കുന്ന അന്തിമ സമാധാന ചർച്ചകൾക്ക് ആരും തടസ്സം സൃഷ്ടിക്കരുതെന്നും ട്രംപ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിൽ എട്ടിന് ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും പുതിയ പോർമുഖം തുറക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ അടിയന്തര ഇടപെടൽ.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. അജ്ഞതയോ വിഡ്ഢിത്തമോ തടസ്സമായി നിന്നില്ലെങ്കിൽ ഇരുപക്ഷവും തമ്മിലുള്ള അന്തിമ സമാധാന കരാറിനായുള്ള ചർച്ചകൾ വേഗത്തിൽ ലക്ഷ്യത്തിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അന്തിമ കരാറിൽ ഒപ്പുവെക്കുന്നത് വരെ ഇറാനും ഇസ്രായേലിനും മേലുള്ള ഉപരോധങ്ങൾ പൂർണ്ണമായി നിലനിൽക്കുമെന്നും കാര്യങ്ങൾ കൂടുതൽ വേഗത്തിൽ നീങ്ങേണ്ടതുണ്ടെന്നും ട്രംപ് തന്റെ പോസ്റ്റുകളിൽ ഓർമ്മിപ്പിച്ചു.

തിങ്കളാഴ്ച ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ ശക്തമായ മിസൈൽ വർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർന്നിരുന്നു. ആക്രമണത്തെത്തുടർന്ന് ഇസ്രായേലിന്റെ മധ്യ, തെക്കൻ മേഖലകളിൽ വ്യാപകമായി വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. ഇസ്രായേൽ പ്രതിരോധ സേന തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇറാന്റെ മിസൈലുകൾ ആകാശത്തുവെച്ച് തന്നെ തകർത്തതായാണ് വിവരം. മിസൈലുകൾ തകർത്തത് വലിയ സ്ഫോടന ശബ്ദങ്ങൾക്ക് കാരണമായെങ്കിലും ആക്രമണത്തിൽ നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

Share Email
LATEST excelnclexrn
More Articles
Top