വാഷിംഗ്ടണ്‍: ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളകുടിയേറ്റക്കാരെ ഏറെ പ്രതികൂലമായി ബാധിക്കുന്ന എച്ച് വണ് ബി വീയ്ക്ക് അധിക ഫീസ് ചുമത്തനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് കോടതിയില്‍ നിന്നും തിരിച്ചടി.വിദേശ തൊഴിലാളികള്‍ക്കായുള്ള പുതിയ എച്ച്-1ബി വിസകള്‍ക്ക് ഫീസ് വന്‍ തോതില്‍കൂട്ടാനുള്ള ട്രംപിന്റെ തീരുമാനം യുഎസിലെ ബോസ്റ്റണ്‍ കോടതി റദ്ദാക്കി.
ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിന്‍ എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍ക്ക് അസാധ്യ മാക്കുന്ന തരത്തിലാണ് ഈ ഫീസ് വര്‍ധനയെന്നും കോടതി ചൂണ്ടിക്കാട്ടി. എച്ച്-1ബി വിസകളില്‍ 70 ശതമാനത്തിലധികവും നേടുന്നത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളാണ്. അതിനാല്‍ കോടതി വിധി ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഐടി കമ്പനികള്‍ക്കും ആശ്വാസകരമാണ്
കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായി 1,00,000 ഡോളര്‍ ആണ് പ്രസിഡന്റ് ട്രംപ് ഫീസായി നിശ്ചയിച്ചത്. ഇത്രയവും ഭീമമായ തുക ഫീസായി ഈടാക്കാന്‍ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. 20 ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ അറ്റോര്‍ണി ജനറല്‍മാര്‍ സംയുക്തമായി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഭരണകൂടം കുടിയേറ്റം പരാവധി കുറയ്ക്കുന്നതിനായി എച്ച് വണ് ബി വീസയില്‍ ഇത്തരത്തിലൊരു നയം നടപ്പാക്കിയത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് വര്‍ധിപ്പിച്ചതെന്നും ഇത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് അപ്പുറത്താണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല ഇത്തരമൊരു വര്‍ധന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന പൊതുമേഖലകളെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി.
Trump gets a major blow from the court on H-1B visa: Court blocks move to charge additional fees















