വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിക്കാതെ തുടരുന്നതിനിടെ ഇറാൻ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തു മെന്ന പ്രവ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എന്നാൽ ട്രംപ് ഇത്തരത്തി ലൊരു പ്രഖ്യാപനം നടത്തിയതിനു പിന്നാലെ അത് നിഷേധിച്ച് കൊണ്ട് ഇറാൻ രംഗത്ത് വന്നു.
ഇറാനുമായി ഖത്തറിൽ വച്ച് കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ട്രംപിന്റെ അവകാശ വാദം. എന്നാൽ വരും ദിവസങ്ങളിലൊന്നും യുഎസുമായി കൂടിക്കാഴ്‌ച നടത്താൻ നിശ്ചയിച്ചി ട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഗായി പറഞ്ഞു.
ഇറാൾ പ്രതിനിധി സംഘം ദോഹ സന്ദർശിക്കു മെന്നും ധാരണാപത്രത്തിലെ വ്യവസ്‌ഥകൾ നടപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇറാൻ വാർത്താ ഏജൻസിയായ ഐആർ എൻഎ റിപ്പോർട്ട് ചെയ്. യുഎസ് പ്രതിനിധികളു ടെ ഖത്തർ സന്ദർശനവും ഇറാൻ പ്രതിനിധി സംഘത്തിന്റെ സന്ദർശനവും തമ്മിൽ ബന്ധമി ല്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ഇതിനിടെ ഫോർ മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട സംയുക്‌ത സമിതിയുടെ ആദ്യ യോഗം മസ്കറ്റിൽ നടത്തിയതായി ഇറാൻ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി കാസം ഗരിബാബാദി അറിയിച്ചു. ഇറാനും ഒമാനും തമ്മിലായിരുന്നു ചർച്ച. ഗൾഫ് തീരദേശ രാജ്യങ്ങളുടെ പരമാധി കാര അവകാശങ്ങളെക്കുറിച്ചും കടലിടുക്കിന്റെ ഭാവി നടത്തിപ്പിനെക്കുറിച്ചും യോഗത്തിൽ ചർച്ച നടന്നതായി ഗരിബാബാദി പറഞ്ഞു. ഈ മാസം ആദ്യം ഇറാനും യുഎസും ഒപ്പുവച്ച ഇടക്കാല കരാറിൻ്റെ അടിസ്ഥാനത്തി ലാണ് കടലിടുക്കിന്റെ ഭാവി നടത്തിപ്പിനെക്കുറിച്ച് ചർച്ച നടത്തിയത്.
Trump says he will meet with Iran: Iran denies
















