അമേരിക്ക -ഇറാന്‍ സമാധാന കരാറില്‍ ട്രംപ് ഒപ്പുവെച്ചു: ഒപ്പുവെച്ചത് ഫ്രാന്‍സിലെ വെര്‍സായ് കൊട്ടാരത്തില്‍ വെച്ച്

അമേരിക്ക -ഇറാന്‍ സമാധാന കരാറില്‍ ട്രംപ് ഒപ്പുവെച്ചു: ഒപ്പുവെച്ചത് ഫ്രാന്‍സിലെ വെര്‍സായ് കൊട്ടാരത്തില്‍ വെച്ച്
Share Email

വാഷിംഗ്ടണ്‍: അമേരിക്ക-ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്ന ധാരണാപത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ബുധനാഴ്ച ഔദ്യോഗികമായി ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഞായറാഴ്ച വൈസ് പ്രസിഡന്റ് വാന്‍സും ഇറാന്‍ സ്പീക്കര്‍ ഗാലിബാഫും ഡിജിറ്റലായി എംഒയു ഒപ്പുവെച്ചിരുന്നു. പ്രസിഡന്റ് ട്രംപ് അതിന് സാക്ഷ്യം വഹിച്ചു.

ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഇറാന്‍ പ്രസിഡന്റ് പെസെഷ്‌കിയാനും അതില്‍ ഒപ്പുവെച്ചിരിക്കുകയാണ്.”ഫ്രാന്‍സ് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണിനൊപ്പമുള്ള വെര്‍സായ് കൊട്ടാരത്തിലെ വിരുന്നിനിടെയാണ് ട്രംപ് ഈ ഒപ്പുവെപ്പ് നടത്തിയയതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒപ്പിട്ട രേഖയുടെ പകര്‍പ്പ് ഇറാനും മധ്യസ്ഥ രാജ്യങ്ങള്‍ക്കും അയച്ചു നല്കി.ട്രംപ് മാക്രോണിന്റെ സമീപത്ത് ഇരുന്ന് കരാറില്‍ ഒപ്പിടുന്ന വീഡിയോ വൈറ്റ് ഹൗസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. അതിന്റെ അടിക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു:

”പ്രസിഡന്റ് ഡൊണാള്‍ഡ് . ട്രംപ് ഫ്രാന്‍സിലെ വെര്‍സായില്‍ ഇറാന്‍ ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നു.” ധാരണാ പത്രം ഒപ്പുവെച്ചെന്നു പറയുമ്പോഴും അമേരിക്ക കരാറിന്റെ പൂര്‍ണ രൂപം പുറത്തുവിട്ടിട്ടില്ല. കരടു ധാരണാപത്രത്തിലെ വിവരങ്ങളും പ്രസിദ്ധീകരിച്ചിരുന്നില്ല.

ട്രംപ് കരാറില്‍ ഒപ്പുവെച്ചതോടെ കരാര്‍ ”ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നുവെന്നുവൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഇതോടെ ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.എന്നാല്‍, കടലിടുക്ക് ഇതിനകം തുറന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വൈറ്റ് ഹൗസ് മറുപടി നല്‍കിയില്ല.

Trump signs US-Iran peace deal: Signed at the Palace of Versailles, France

Share Email
LATEST excelnclexrn
Top