വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേര് കെന്നഡി സെന്ററില്‍ നിന്നും നീക്കം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് സമര്‍പ്പിച്ച അടിയന്തിര ഹര്‍ജി ഫെഡറല്‍ അപ്പീല്‍ കോടതി തള്ളി. ഇതോടെ ട്രംപിന്റെ പേര് ജോണ്‍ എഫ് കെന്നഡി സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ടിസില്‍ നിന്നും നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് നിലനില്ക്കും.
ഡിഒജെ നല്കിയഅടിയന്തര ഹര്‍ജി ഫെഡറല്‍ അപ്പീല്‍ കോടതി വെള്ളിയാഴ്ച വൈകുന്നേരമാണ് തള്ളിയത്.വാഷിങ്ടണ്‍ ഡി.സിയിലെ ഈ കലാകേന്ദ്രത്തില്‍ നിന്ന് ട്രംപിന്റെ പേര് നീക്കുന്നത് തടയാന്‍ കോടതി ഇടപെടണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അവസാന നിമിഷ ശ്രമം. എന്നാല്‍ അപ്പീല്‍ കോടതി ആ ആവശ്യം അംഗീകരിച്ചില്ല.കോടതി നിശ്ചയിച്ച സമയപരിധി പ്രകാരം വെള്ളിയാഴ്ച അര്‍ധരാത്രിക്കകം ട്രംപിന്റെ പേര് കെട്ടിടത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അപ്പീല്‍ തള്ളിയതിനു പിന്നാലെ ട്രംപിന്റെ പേര് പതിച്ചിരിക്കുന്ന ഭാഗത്തിന് ചുറ്റും നിര്‍മാണ തൊഴിലാളികള്‍ സ്‌കാഫോള്‍ഡിംഗ് സ്ഥാപിച്ച് പേര് നീക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
ട്രംപിന്റെ പേര് നീക്കം ചെയ്താല്‍ ധനസമാഹരണ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അറ്റകുറ്റപ്പണികള്‍ തടസപ്പെടമെന്നും പൊതുജനങ്ങളില്‍ ആശയക്കുഴപ്പമു ണ്ടാകുമെന്നുമുള്‍പ്പെടെയുള്ള വാദങ്ങളായിരുന്നു അപ്പീല്‍ ഹര്‍ജിയില്‍ ജസ്റ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നോട്ടുവെച്ചത്. കെട്ടിടത്തെ പുനര്‍നിര്‍മിക്കാനും അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനം സമാഹരിക്കാനും ട്രംപിന് മാത്രമേ കഴിയൂവെന്നും, അല്ലാത്തപക്ഷം കേന്ദ്രം സാമ്പത്തികവും ഘടനാപരവുമായ തകര്‍ച്ച നേരിടുമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കെന്നഡി സെന്ററിന്റെ പേരു മാറ്റാന്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മാത്രമേ അധികാരമുള്ളെന്ന വാദം അഗീകരിച്ചാണ് അപ്പീല്‍ കോടതി തള്ളിയത്.
Trump’s name to be removed from Kennedy Center: Appeals court rejects request to block removal















