ഹൂസ്റ്റണ്‍: ലോകകപ്പിനെ വരവേറ്റുകൊണ്ട് ഹൂസ്റ്റണില്‍ നടന്ന ഫിഫാ ഫാന്‍ ഫെസ്റ്റിനിടെ രണ്ടുപേര്‍ക്ക് സൂര്യാഘാതമേറ്റു. ഫാന്‍ ഫെസ്റ്റിവലില്‍ കടുത്ത ചൂടിലാണ് രണ്ടുപേരെ സൂര്യാഘാതമേറ്റത്. ഇവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ഉഷ്ണാവഹത്തെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട മറ്റ് 19 പേര്‍ക്ക് സംഭവസ്ഥലത്തു വച്ചുതന്നെ അടിയന്തര വൈദ്യസഹായം നല്‍കിയതായി ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.
മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണാന്‍ ഹൂസ്റ്റണിലെ ഇഎഡോപരിസരത്തുള്ള ഫാന്‍ ഫെസ്റ്റിലേക്ക് ആയിരക്കണക്കിന് ആളുകളാണ് കടന്നുവന്നത്.്. ഉച്ചയ്ക്ക രണ്ടോടെ തന്നെ മേള നടക്കുന്ന സ്ഥലത്തിന്റെ പരമാവധി ശേഷിയായ 7,500 പേരും അവിടെ തടിച്ചുകൂടിയിരുന്നു.
ഈ സമയത്ത് പ്രദേശത്തെ താപനില 32 ഡിഗ്രിക്ക മുകളിലുമായി. ഇതോടെയാണ് പ്രതിസന്ധി ഉണ്ടായത്.ചൂടിനെ പ്രതിരോധിക്കാന്‍ ഫാന്‍ ഫെസ്റ്റ് നഗരിയില്‍ മൂന്ന് മിസ്റ്റിംഗ് സ്റ്റേഷനുകളും എയര്‍കണ്ടീഷണര്‍ ഘടിപ്പിച്ച രണ്ട് കൂളിംഗ് സ്റ്റേഷനുകളും അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.
Two people suffer sunstroke during FIFA Fan Fest in Houston















