തിരുവനന്തപുരം : ഇ ശ്രീധരന്റെ അതിവേഗ റെയിൽപാതാ പദ്ധതിയെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ വെച്ച് സംസ്ഥാന സർക്കാർ. ഗതാഗത സെക്രട്ടറി അധ്യക്ഷനായ നാലംഗസമിതിയെയാണ് വെച്ചത്. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്.
ഇ ശ്രീധരൻ സമർപ്പിച്ച പദ്ധതി പ്രകാരം, ഏകദേശം 60,000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നിർദിഷ്ട പാതയിലൂടെ തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തിച്ചേരാനാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഇത് കണ്ണൂരിൽ അവസാനിപ്പാക്കാതെ കാസർകോട് വരെ നീട്ടുന്നതടക്കം യുഡിഎഫ് പരിഗണിക്കുന്നുണ്ട്. സ്ഥലമേറ്റെടുക്കുന്നതിലും ചർച്ചകൾ നടക്കും. കെ റെയിലിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കുന്നത് കുറയുമെന്നാണ് ബദൽ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. കെ റെയിലിനെ അപേക്ഷിച്ച് വ്യത്യസ്ഥമായി തൂണുകളും ഭൂഗർഭ പാതകളുമാണ് പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് കെ റെയിൽ സംരക്ഷണസമിതി മുന്നോട്ട് വെച്ച നിർദ്ദേശങ്ങളും പരിഗണിക്കും.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ. (473 കിലോമീറ്റർ നീളത്തിലാണ് ഇ ശ്രീധരന്റെ അതിവേഗ റെയിൽപാത. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് വെറും 3.5 മണിക്കൂർ. (കൊച്ചിയിലേക്ക് 1 മണിക്കൂർ 20 മിനിറ്റ്). മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ ട്രെയിനുകൾ സർവീസ് നടത്തും.
ഏകദേശം ₹60,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്. പൂജപ്പുര മുതൽ കണ്ണൂർ വരെ ആകെ 23 സ്റ്റേഷനുകൾ ഇതിൽ വിഭാവനം ചെയ്യുന്
പ്രത്യേകതകൾ
കുറഞ്ഞ സ്ഥലമേറ്റെടുക്കൽ: പാതയുടെ 70% തൂണുകളിന്മേലും 20% ഭൂഗർഭ തുരങ്കങ്ങളിലൂടെയും ആണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനാൽ പരമാവധി 10% സ്ഥലം മാത്രമേ നേരിട്ട് ഏറ്റെടുക്കേണ്ടി വരൂ. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അതിവേഗ റെയിൽപാത എന്ന റെക്കോർഡ് ഇതിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി മാത്രം ₹4,000 കോടിയോളം രൂപ ചിലവ് വരും. തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചാണ് ഈ പാത കടന്നുപോകുന്നത്. 12 ബോഗികളുള്ള ട്രെയിനിൽ ഒരേസമയം 800 പേർക്ക് യാത്ര ചെയ്യാം.
പണം കണ്ടെത്തുന്ന രീതി
₹36,000 കോടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം. ₹24,000 കോടി: പൊതുജനങ്ങളിൽ നിന്ന് ഓഹരി പങ്കാളിത്തത്തോടെ കണ്ടെത്തുന്ന ‘ക്രൗഡ് ഫണ്ടിങ്’ രീതി.















