തിരുവനന്തപുരം: വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ക്ഷേമത്തിന് ഊന്നല്‍. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ഗാരന്റികള്‍ ഉള്‍പ്പെടെയുള്ളവ ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ വി.ഡി സതീശന്‍ പരാമര്‍ശിച്ചു. ക്ഷേമത്തിന് ഊന്നല്‍ നലകുന്ന ഒരു ബജറ്റാണ് അവതരിപ്പിക്കുന്നത്.
ബജറ്റ് പ്രസംഗം തുരുകയാണ്. മുഖ്യന്ത്രി തന്നെ ധനകാര്യ വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിസഭയില്‍ സംസ്ഥാനത്തിന്റെ പൊതുചിത്രത്തിനു അനുകൂലമായ ഒരു സംതുലിത ബജറ്റിനാണ് വി.ഡി സതീശന്‍ ശ്രമിക്കുന്നതെന്നു പ്രസംഗത്തിലെ ആദ്യ ഭാഗങ്ങള്‍ തന്നെ സൂചന നല്കുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധനവകുപ്പ് ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് വരുന്നത്.
ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി വിഡി സതീശന്‍ ചരിത്രം കുറിച്ചു. കേന്ദ്രത്തില്‍നിന്നു പ്രതീക്ഷിച്ച റവന്യു കമ്മി ഗ്രാന്റ് അടക്കം കിട്ടില്ലെന്നു സൂചനയുള്ളതിനാല്‍ വരുമാനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ട്.
UDF’s first budget: V.D. emphasizes welfare















