വാഷിംഗ്ടണ്‍: യുഎസില്‍ നിന്നും സ്‌പെയിനിലേക്ക് യാത്ര ആരംഭിച്ച വിമാനം സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. യുഎസിലെ ന്യൂവാക്ക് ലിബേര്‍ട്ടി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും സ്‌പെയിനിലെ പ്ലാമാ ഡി മല്ലോര്‍ക്കയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ വിമാനത്തിനാണ് സുരക്ഷാ ഭീഷണി സംശയത്തെ തുടര്‍ന്ന് തിരിച്ചിറക്കേണ്ടി വന്നത്. ശനിയാഴ്ച്ച വൈകുന്നേരം ആറിന് ന്യൂവാക്കില്‍ നിന്നും പുറപ്പെട്ട വിമാനം 9.30 ഓടെ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. വിമാനത്തില്‍ 190 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഓഡിയോ രേഖകള്‍ പ്രകാരം, ഒരു യാത്രക്കാരന്‍ തന്റെ ബ്ലൂടൂത്ത് ഉപകരണത്തിന് സുരക്ഷാ ഭീഷണി സൂചിപ്പിക്കുന്ന നാല് അക്ഷരങ്ങളുള്ള ഒരു വാക്ക് നല്‍കിയതിനെ തുടര്‍ന്നാണ് സംശയം ഉയര്‍ന്നത്. ഇതോടെ സുരക്ഷാ പരിശോധന ആവശ്യമായി വന്നു.
വിമാന ജീവനക്കാര്‍ യാത്രക്കാരോട് പലതവണ എല്ലാ ബ്ലൂടൂത്ത് ഉപകരണങ്ങളും ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ട് ഉപകരണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുന്നതായി കണ്ടെത്തി. തുടര്‍ന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ ചിക്കാഗോയിലെ ആസ്ഥാനവുമായി ആശയവിനിമയം നടത്തിയ ശേഷമാണ് വിമാനം തിരിച്ചുവിടാന്‍ തീരുമാനിച്ചത്.
ന്യൂവാക്കില്‍ തിരിച്ചെത്തിയ ശേഷം യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. തുടര്‍ന്ന വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. യാത്രക്കാരെ വീണ്ടും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസട്രേഷനും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനനും പരിശോധ നടത്തിയ ശേഷമാണ് വീണ്ടും യാത്ര ആരംഭിച്ചത്.
United Airlines flight to Spain diverted mid-flight due to suspected security threat















