pulimoottil

ആക്രമണങ്ങള്‍ നിര്‍ത്താന്‍ അമേരിക്കയും ഇറാനും ധാരണ: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ഗതാഗതത്തിന് അനുമതി

ആക്രമണങ്ങള്‍ നിര്‍ത്താന്‍ അമേരിക്കയും ഇറാനും ധാരണ: ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ഗതാഗതത്തിന് അനുമതി

വാഷിംഗടണ്‍: അമേരിക്കയും ഇറാനും സമാധാനക്കരാര്‍ പ്രഖ്യാപിച്ചതിനു ശേഷവും തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയും ഇറാനും പരസ്പര ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാനും ഹോര്‍മുസ് കടലിടുക്കിലൂടെകപ്പലുകള്‍ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാന്‍ അനുവദിക്കാനുമാണ് ധാരണയായതെന്നു ഒരു മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ എബിസി ന്യൂസിനെ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിലെ എല്ലാ വിഷയങ്ങളും നടപ്പാക്കുന്നതിനുള്ള സാങ്കേതികതല ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരുമെന്നുവ്യക്തമാക്കിയ അദ്ദേഹം എന്നാല്‍ അവയുടെ സമയക്രമത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയില്ല. ഇതിനിടെ ഞായറാഴ്ച്ച ഇറാന്‍ കുവൈറ്റിനും ബഹ്‌റിനുമെതിരേ മിസൈല്‍ വിക്ഷേപണം നടത്തി. ഇറാന്‍ വിക്ഷേപിച്ച എല്ലാ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അമേരിക്കന്‍ സൈനികര്‍ക്കോ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കോ യാതൊരു നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ല,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പരസ്പര ആക്രമണങ്ങളും ഭീഷണികളും ശക്തമായ സാഹചര്യത്തിലും അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് ഭരണകൂടത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.

US and Iran agree to stop attacks: Ship traffic allowed through Strait of Hormuz

Share Email
Top