വാഷിംഗ്ടണ്‍: മയക്കുമരുന്ന് കടത്തല്‍ ശൃംഖലകള്‍ക്കെതിരെ ട്രംപ് ഭരണകൂടം നടത്തുന്ന സൈനിക നടപടികളുടെ ഭാഗമായി, കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു ബോട്ടിനെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തി. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.
ഈ ആക്രമണത്തോടെ, 2025 സെപ്റ്റംബര്‍ മുതല്‍ അമേരിക്ക ”നാര്‍ക്കോ-ടെററിസ്റ്റുകള്‍” എന്ന് വിശേഷിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരെ ആരംഭിച്ച സൈനീക നീക്കങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞത് 211 ആയി.അമേരിക്കന്‍ സതേണ്‍ കമാന്‍ഡ് (ടഛഡഠഒഇഛങ) റിപ്പോര്‍ട്ട് പ്രകാരം ബോട്ട് മയക്കുമരുന്ന് കടത്തല്‍ മാര്‍ഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. എന്നാല്‍ ബോട്ടില്‍ യഥാര്‍ത്ഥത്തില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് സൈന്യം തെളിവുകള്‍ പുറത്തുവിട്ടിട്ടില്ല.
സൈന്യം പുറത്തുവിട്ട വീഡിയോയില്‍, അതിവേഗത്തില്‍ സഞ്ചരിച്ചിരുന്ന ബോട്ട് മിസൈല്‍ ആക്രമണത്തിന് ഇരയായി തീപിടിച്ച് പൊട്ടിത്തെറിക്കുന്നതായി കാണാം.
ഈ ആക്രമണങ്ങളുടെ നിയമസാധുതസംബന്ധിച്ച് വിമര്‍ശനങ്ങള്‍ ശക്തമാണ്.വ്യാഴാഴ്ച ചില അമേരിക്കന്‍ സെനറ്റര്‍മാര്‍ ഈ ആക്രമണങ്ങളുടെ ”എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങള്‍” പുറത്തുവിടണമെന്ന് പെന്റഗണിനോട് ആവശ്യപ്പെട്ടു.സെപ്റ്റംബറിലെ ആദ്യ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട ശേഷം രണ്ട് പേര്‍ ജീവനോടെ രക്ഷപ്പെട്ടിരുന്നു. അവശിഷ്ടങ്ങളില്‍ പിടിച്ചുനിന്നിരുന്ന ഇവര്‍ക്ക് നേരെ പിന്നീട് നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടു. വൈറ്റ് ഹൗസ് അത് ”സ്വയം പ്രതിരോധ നടപടിയുടെ” ഭാഗമാണെന്ന് വിശദീകരിച്ചെങ്കിലും, പല നിയമവിദഗ്ധരും അത് നിയമവിരുദ്ധമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു.
US military strike in the eastern Pacific Ocean: Army says it killed three members of a drug trafficking gang















