യുക്രയിനെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്നു യുഎസ് വൈസ് പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍

യുക്രയിനെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്നു യുഎസ് വൈസ് പ്രസിഡന്റ് ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: റഷ്യ- യുക്രയിന്‍ യുദ്ധത്തില്‍ യുക്രയിനെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്്ക്കണമെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്‍ര് ജെ.ഡി വാന്‍സ് ആഗ്രഹിച്ചിരു ന്നതായി വെളിപ്പെടുത്തല്‍.


പ്രശസ്ത പത്രപ്രവര്‍ത്തകരായ മാഗി ഹേബര്‍മാനും ജോനാഥന്‍ സ്വാനും എഴുതിയ ‘റീജൈം ചേഞ്ച്’ എന്ന പുതിയ പുസ്തക ത്തിലാണ് ഇത് സംബന്ധിച്ച് പരാമര്‍ശം. ക്രെയ്‌നിനെ സഹായിക്കാന്‍ ഇന്ത്യ സൈന്യത്തെ അയയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആഗ്രഹിച്ചിരുന്നുവെന്നാണ് അതില്‍ പറുന്നത്.,എന്നാല്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അത് ചിരിച്ചു തള്ളി.

‘റീജൈം ചേഞ്ച്’ എന്ന പുസ്തകത്തിലെ പരാമര്‍ശപ്രകാരം യുക്രെയ്‌നിലേക്ക് സമാധാന സേനാംഗങ്ങളെ അയയ്ക്കുന്നത് സംബന്ധിച്ച് യുഎസില്‍ ഒരു യോഗം നടക്കുകയായിരുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ നാറ്റോ രാജ്യങ്ങളില്‍ നിന്ന് സൈന്യത്തെ അയയ്ക്കാനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നപ്പോള്‍, ജെ.ഡി. വാന്‍സ് ആശങ്ക പ്രകടിപ്പിച്ചു.

ഉക്രെയ്‌നിലേക്ക് നാറ്റോ സൈന്യത്തെ അയയ്ക്കുന്നത് റഷ്യയെ പ്രകോപിപ്പിക്കുമെന്നും അമേരിക്കയെ നേരിട്ട് സംഘര്‍ഷത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും വാന്‍സ് വിശ്വസിച്ചു. തല്‍ഫലമായി, യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്ന് സഹായം തേടാന്‍ ജെ.ഡി. വാന്‍സ് നിര്‍ദ്ദേശിച്ചു. ഇതിനായി അദ്ദേഹം സൗദി അറേബ്യയെയും ഇന്ത്യയെയും നിര്‍ദ്ദേശിച്ചു.

ജെ.ഡി. വാന്‍സിന്റെ നിര്‍ദ്ദേശം കേട്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചിരിച്ചു. ‘ഇന്ത്യക്കാര്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. അവര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് അത്തരമൊരു കാര്യത്തിനായി പണം ചെലവഴിക്കില്ല’ എന്ന് ട്രംപ് പരിഹസിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചിട്ടുണ്ടെന്ന് പുസ്തകം അവകാശപ്പെടുന്നു. ‘പ്രധാനമന്ത്രി മോദിക്ക് എന്നെ വളരെ ഇഷ്ടമാണ്, അദ്ദേഹം എന്നെ കാണാന്‍ ആഗ്രഹിച്ചു’ എന്ന് ട്രംപ് പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യക്കാര്‍ ഒരിക്കലും ഒന്നിനും പണം നല്‍കുന്നില്ലെന്ന് ട്രംപ് ഉടന്‍ കൂട്ടിച്ചേര്‍ത്തു.

US Vice President wanted India to send troops to help Ukraine, reveals report

Share Email
LATEST excelnclexrn
Top