ജെന്‍സികളെ പ്രീതിപ്പെടുത്തി വാഹന മോഡിഫിക്കേഷന്‍

ജെന്‍സികളെ പ്രീതിപ്പെടുത്തി വാഹന മോഡിഫിക്കേഷന്‍
Share Email

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകളും ലൈറ്റുകളും ഉള്‍പ്പെടെ 18 തരം മോഡിഫിക്കേഷന്‍ ആവാമെന്ന് ഗതാഗത കമ്മീഷണറുടെ റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ ഇഷ്ടമുള്ള ചിത്രങ്ങളും രൂപങ്ങളും അനുവദിക്കുന്നതിനൊപ്പം പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാന്യമായതായിരിക്കണം ചിത്രങ്ങളെന്നും നിര്‍ദേശമുണ്ട്. വാഹനത്തിനുള്ളില്‍ രസകരമായ, പല നിറത്തിലുള്ള ലൈറ്റുകള്‍ അനുവദിക്കും.

പാട്ടൊക്കെയായി അടിച്ചുപൊളിച്ച് പോകാന്‍ കൂടുതല്‍ സ്പീക്കറുകളും അനുവദിക്കും സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റീയറിങ് വീല്‍ കവര്‍, ഡാഷ് കാം, റിവേഴ്സ് കാം, പാര്‍ക്കിങ് സെന്‍സറുകള്‍, ജിപിഎസ് ട്രാക്കര്‍, റൂഫ് കാരിയേഴ്സ് എന്നിവയും അനുവദിക്കും അതോടൊപ്പം 50 ശതമാനം വരെ കാഴ്ച മറയ്ക്കുന്ന സണ്‍ഫിലിംസ് അനുവദിക്കും. എന്നാല്‍ കൂടുതല്‍ മോഡിഫിക്കേഷന്‍ അനുവദിക്കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ബുദ്ധിമുട്ടാണെന്നും ഗതാഗത കമ്മീഷണറും വ്യക്തമാക്കുന്നു. ഗതാഗത കമ്മീഷണര്‍ തയ്യാറാക്കിയ പട്ടിക സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചാവും അന്തിമ തീരുമാനമെടുക്കുക.

കാറോ ബൈക്കോ ഇഷ്ടമുള്ള നിറത്തിലേക്ക് മാറ്റാനും അനുവാദം കിട്ടും. അതിനായി ആര്‍ടിഒ ഓഫിസില്‍ നിശ്ചിത ഫീസടച്ച് അനുമതി വാങ്ങി ആര്‍സി ബുക്കില്‍ ഉള്‍പ്പെടുത്തണം.

Vehicle modification to please the agents
Share Email
Top