കൊച്ചി: കോടിയേരി ബാലകൃഷ്്ണന്റെ മരണത്തിനു ശേഷം പാര്‍ട്ടിയില്‍ നിന്നും തങ്ങളുടെ കുടുംബം നേരിട്ടത് കടുത്ത അവഗണനയെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍. പാര്‍ട്ടി നേതൃത്വത്തിനെതിരെ തുറന്നടിച്ചുള്ള പ്രതികരണം പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഞെട്ടല്‍ ഉണ്ടാക്കി. കോടിയേരി മരിച്ചശേഷം കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. സിപിഎം ഉന്നതനേതൃത്വം അവഗണിക്കുന്നെന്ന് പച്ചക്കുതിര മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വിനോദിനി ആരോപിച്ചു.
പി ബി അംഗത്തില്‍നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണ്. കേരളത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നയാളാണ് ആ അംഗം. ആവശ്യത്തിന് വിളിച്ചാല്‍ പിബി അംഗം ഫോണെടുക്കാറില്ല. നാല് വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും കുടുംബത്തിന്റെ സൗഖ്യം അന്വേഷിച്ചില്ല. ആ നേതാവ് പിണറായി വിജയന്‍ അല്ല. പിണറായിയെ ഫോണ്‍ വിളിച്ചാല്‍ എടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചു വിളിക്കുമെന്നും വിനോദിനി പറഞ്ഞു.
Vinodini says the family faced severe neglect from the party after Kodiyeri’s death















