‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ, ഭാരവാഹിയായ ടിനി ടോം എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ, ‘നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ’ എന്ന തലക്കെട്ടോടെ നടി അൻസിബ ഹസൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ചർച്ചയാകുന്നു. ഈ നിയമപോരാട്ടത്തിന്റെ വഴിയിൽ തന്നെ കാത്തിരിക്കുന്ന കഠിനമായ പ്രതിസന്ധികളെയും വെല്ലുവിളികളെയും കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നടിയുടെ കുറിപ്പ്. നീതി ഉറപ്പാക്കണമെന്ന ആവശ്യത്തോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ ഫേസ്ബുക്ക് പോസ്റ്റിൽ ടാഗ് ചെയ്തുകൊണ്ടാണ് അൻസിബ തന്റെ നിലപാട് പരസ്യമാക്കിയത്.
അൻസിബയുടെ കുറിപ്പ്















