ലോകകപ്പ് ഫുട്‌ബോള്‍: സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍

ലോകകപ്പ് ഫുട്‌ബോള്‍: സ്‌കോട്ട്‌ലന്‍ഡിനെ തകര്‍ത്ത് ബ്രസീല്‍ നോക്കൗട്ടില്‍

മയാമി: വിനീഷ്യസ് ജൂണിയറിന്റെ  ഇരട്ടഗോളിന്റെ ഇരട്ടഗോളിന്റെ പിന്‍ബലത്തില്‍ സ്‌കോട്ട്‌ലന്‍ ഡിനെ തകര്‍ത്ത് ബ്രസീല്‍ നോട്ടൗട്ട് റൗണ്ടില്‍.  റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മാത്യൂസ് കുന്‍ഹ മൂന്നാം ഗോളും സ്വന്തമാക്കി. സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഏഴ് പോയിന്റോടെ ഗ്രൂപ്പ് സിയില്‍ ബ്രസീല്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പകരക്കാരുടെ ബെഞ്ചില്‍ നിന്ന് നെയ്മര്‍ കളത്തിലിറങ്ങിയപ്പോഴാണ് സ്റ്റേഡിയത്തില്‍ ഏറ്റവും വലിയ കൈയടി ഉയര്‍ന്നതെങ്കിലും കളി മുഴുവന്‍ തന്റെ കൈപ്പിടിയിലാക്കാന്‍ വിനീഷ്യസിന് സാധിച്ചു.

ബ്രസീലിന്റെ തുടക്കത്തിലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കേണ്ടി വരുമെന്ന് സ്‌കോട്ട്‌ലന്‍ഡ് പരിശീലകന്‍ സ്റ്റീവ് ക്ലര്‍ക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ഭയം ആദ്യ 10 മിനിറ്റില്‍ തന്നെ യാഥാര്‍ത്ഥ്യമായി.  പെനാല്‍റ്റി ബോക്‌സിനുള്ളില്‍ സ്‌കോട്ട് മക്കെന്ന വരുത്തിയ ചെറിയൊരു അശ്രദ്ധ വലിയ വില നല്‍കേണ്ടി വന്നു. യുവതാരം രായന്‍ പന്ത് തട്ടിയെടുത്ത് വിനീഷ്യസിന് കൈമാറി. സ്‌കോട്ടിഷ് ഗോള്‍കീപ്പര്‍ ആംഗസ് ഗണ്‍ മുന്നോട്ട് കയറി വന്നെങ്കിലും വിനീഷ്യസ് പന്ത് വളരെ മനോഹരമായി  ഗോള്‍കീപ്പറെ വെട്ടിച്ച് ഒഴിഞ്ഞ വലയിലേക്ക് എത്തിച്ചു.

ഈ ടൂര്‍ണമെന്റില്‍ വിനീഷ്യസിന്റെ നാലാം ഗോളായിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും ഗോള്‍ നേടുന്ന മികച്ച പ്രകടനമാണ് താരം തുടരുന്നത്. ഈ ഗോളോടെ 25-കാരനായ വിനീഷ്യസ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ കിലിയന്‍ എംബാപ്പെ, എര്‍ലിങ് ഹാലണ്ട് എന്നിവര്‍ക്കൊപ്പമെത്തി. നിലവില്‍ ലയണല്‍ മെസ്സിയേക്കാള്‍ ഒരു ഗോള്‍ മാത്രം പിന്നിലാണ് താരം.

ആദ്യ പകുതിയിലെ വാട്ടര്‍ ബ്രേക്കിന് തൊട്ടുമുമ്പ് ജാക്ക് ഹെന്‍ഡ്രിയുടെ പിഴവില്‍ നിന്ന് വിനീഷ്യസ് വീണ്ടും പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ (ഢഅഞ) പരിശോധനയില്‍ അതിന് തൊട്ടുമുമ്പ് ഫൗള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെട്ടു. ഇത് സ്‌കോട്ട്‌ലന്‍ഡിന് താല്‍ക്കാലിക ആശ്വാസമായി.

World Cup Football: Brazil beats Scotland to reach knockout stage

Share Email
Top