തിരുവനന്തപുരം: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനെ വരവേറ്റ് തലസ്ഥാനത്ത് സംഘടിപ്പിച്ച ഫുട്‌ബോള്‍ ആരാധകരുടെ സംഗമം ആവേശമായി. ലോകകപ്പ് സംപ്രേഷണാവകാശമുള്ള സീ 5 (ദ5) ചാനല്‍ ചൊവ്വാഴ്ച ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പരിപാടിയിലാണ് കാല്‍പ്പന്തുപ്രേമികള്‍ക്ക് ആവേശമായത്.
പടുകൂറ്റന്‍ പോസ്റ്റര്‍ അനാഛാദനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഫുട്‌ബോളിനോടുള്ള ആവേശം കേരളത്തിന് ലോകത്തിനു മുന്നില്‍ അഭിമാനിക്കാവുന്ന ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരങ്ങളായ ജോ പോള്‍ അഞ്ചേരി, വി.പി ഷാജി, മാത്യൂ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തിളങ്ങിയ കേരളത്തിന്റെ പ്രിയ താരങ്ങളും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നതായി ഈ സംഗമം. ഫാന്‍സ് കൂട്ടായ്മകള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, ഫുട്‌ബോള്‍ അക്കാദമി-ക്ലബ്ബ് അംഗങ്ങള്‍, ടെക്‌നോപാര്‍ക്ക് ജീവനക്കാര്‍ തുടങ്ങിയവരുള്‍പ്പെടെ വലിയ ജനപങ്കാളിത്തമാണ് പരിപാടിയിലുണ്ടായത്.ലോകകപ്പിനോടനുബന്ധിച്ച് തയ്യാറാക്കിയ, മൈതാനം നിറയുന്ന പടുകൂറ്റന്‍ പോസ്റ്ററിന്റെ അനാച്ഛാദനവും ചടങ്ങില്‍ നടന്നു. പതിനായിരം അടി വരുന്ന പോസ്റ്റര്‍ ലോക റെക്കോഡാണ്.
2026 ലോകകപ്പിന്റെ കേരളാ റീജിയണിലെ സംപ്രേഷണാവകാശം സി എന്റര്‍ടെയ്ന്‍മെന്റ് മേത്തര്‍ ഗ്രൂപ്പിന് കീഴിലെ ഈഗിള്‍ എഫ്‌സി കേരള ചെയര്‍മാന്‍ സി 5 മലയാളം – തമിഴ് ബിസിനസ് മേധാവി ലോയ്ഡില്‍ നിന്ന് ഏറ്റുവാങ്ങി.പ്രഗത്ഭ യുവതാരം ബി ഐ അഖില അവതരിപ്പിച്ച നീണ്ട ജഗ്ലിങ്ങ് വിസ്മയമായി. ആരാധകരെ ആവേശത്തിലാഴ്ത്തിയ ‘സോക്കര്‍ ചെണ്ടമേളവും’ ബാന്റ് വാദനവും പരിപാടിക്ക് മാറ്റുകൂട്ടി. പ്രിയ താരങ്ങളുമായി സംവദിക്കാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.
World Cup football excitement gets off to a flying start in the capital















