യുദ്ധം അവസാനിപ്പിക്കല്‍: സെലന്‍സ്‌കിയുടെ ആഹ്വാനം തളളി റഷ്യ

യുദ്ധം അവസാനിപ്പിക്കല്‍: സെലന്‍സ്‌കിയുടെ ആഹ്വാനം തളളി റഷ്യ

കീവ്: യുക്രയിനുംം റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി നേരിട്ടുള്ള ചര്‍്ച്ച നടത്താമെന്ന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ വാഗ്ദാനം തള്ളി റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് വാഗ്ദാനം നിരസിച്ചത്. ഇരു നേതാക്കളും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ച നിലവില്‍ അനുചിതമാണെന്ന് പുടിന്‍ വ്യക്തമായി പ്രസ്താവിച്ചു.

സലെന്‍സ്‌കി പുടിന് എഴുതിയ തുറന്ന കത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി നേരിട്ട് ചര്‍ച്ചകള്‍ നടത്താമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഈ യുദ്ധത്തില്‍ നിന്ന് ഒരു വഴി കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രണ്ട് നേതാക്കളും നേരിട്ട് ആശയവിനിമയം നടത്തണമെന്നും സെലെന്‍സ്‌കി എഴുതി.

എന്നാല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന റഷ്യയുടെ പ്രധാന സാമ്പത്തിക ഫോറത്തില്‍ പുടിന്‍ ഈ നിര്‍ദ്ദേശം നിരസിച്ചു. സെലെന്‍സ്‌കിയുടെ കത്ത് പൂര്‍ണ്ണമായും ആത്മാര്‍ത്ഥമായി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കത്തിലെ ചില അഭിപ്രായങ്ങള്‍ സംസ്‌കാരശൂന്യമാണെന്ന് പുടിന്‍ പറഞ്ഞു.ആ കൂടിക്കാഴ്ചയ്ക്ക് അര്‍ത്ഥമില്ല,’ പുടിന്‍ പറഞ്ഞു.

‘ഇപ്പോള്‍ അത്തരമൊരു കൂടിക്കാഴ്ചയില്‍ അര്‍ത്ഥമൊന്നും ഞാന്‍ കാണുന്നില്ലെന്നും പ്രസിഡന്റ് പുടിന്‍ പറഞ്ഞു. ആദ്യം, വിദഗ്ദ്ധ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം, പരിഹാരങ്ങള്‍ വികസിപ്പിക്കണം, അതിനുശേഷം മാത്രമേ നേതാക്കളുടെ യോഗം നടക്കൂ. റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയുക എന്നതാണ് ഉക്രെയ്നിന്റെ ഏക താല്‍പ്പര്യമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതുവരെ യുദ്ധം തുടരുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

പുടിന്റെ പ്രസ്താവനയോട് സെലെന്‍സ്‌കി രൂക്ഷമായി പ്രതികരിച്ചു. റഷ്യ വീണ്ടും സമാധാനത്തിനു പകരം യുദ്ധത്തിന്റെ പാത തിരഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ‘നിര്‍ഭാഗ്യവശാല്‍, റഷ്യന്‍ പക്ഷം വീണ്ടും യുദ്ധം തിരഞ്ഞെടുത്തു,’ സെലെന്‍സ്‌കി പറഞ്ഞു. ‘ഇതൊരു ദുര്‍ബലമായ പ്രതികരണമാണ്, ലോകമെമ്പാടുമുള്ള നിരവധി ആളുകളെ നിരാശരാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Russia rejects Zelensky’s call to end war

Share Email
Top