pulimoottil

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് വൈവിധ്യവും ആവേശകരവുമായ രണ്ടാം ദിവസം:

ഫാമിലി & യൂത്ത് കോണ്‍ഫറന്‍സ് വൈവിധ്യവും ആവേശകരവുമായ രണ്ടാം ദിവസം:

ജോര്‍ജ് തുമ്പയില്‍ / ഉമ്മന്‍ കാപ്പില്‍

ദൈവിക സ്‌നേഹത്തിന്റെ അചഞ്ചലവും ഊഷ്മളവുംഭക്തിനിര്‍ഭരവുമായ സന്ദേശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് രണ്ടാം ദിനം പ്രൗഢഗംഭീരമായി.പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്റര്‍ വിന്‍ധം റിസോര്‍ട്ട് ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്‌വ്യാഴാഴ്ച വൈവിധ്യമാര്‍ന്ന ആത്മീയ-യുവജന പരിപാടി കളാല്‍ ആവേശകരവും ഭക്തിനിര്ഭരവുമായി.

രാവിലെ 6:30-ന് ലിങ്കണ്‍ തിയേറ്ററില്‍ മലയാളം പ്രഭാത നമസ്‌കാരവും വീറ്റ്ലാന്‍ഡില്‍ ഇംഗ്ലീഷ് പ്രഭാത നമസ്‌കാരവും നടന്നു. തുടര്‍ന്ന് 7 മണിക്ക്‌ലിങ്കണ്‍ തിയേറ്ററില്‍ ഫാ. ഡോ. ബാബു കെ. മാത്യു 109-ാം സങ്കീര്‍ത്തനം 105-ാം വാക്യത്തെ അടിസ്ഥാനമാക്കി മലയാളത്തില്‍ വചന സന്ദേശം നല്‍കി. നിന്റെ വചനം എന്റെ കാലുകള്‍ക്കു ദീപവും എന്റെ പാതയ്ക്കു
പ്രകാശവും ആകുന്ന എന്ന തിരുവചനം കോണ്‍ഫറന്‍സിനെ സംബന്ധിച്ച് ഏറെ പ്രസക്തമായി. ഈ കോണ്‍ഫറന്‍സ് വരുംദിവസങ്ങളില്‍ജീവിതത്തിന് വലിയൊരു പ്രകാശമായി മാറുവാന്‍ തക്കവണ്ണം നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നമ്മെ ഏവരെയും
ഇടയാക്കട്ടെ എന്ന് ഫാ. ഡോ. ബാബു കെ. മാത്യു ഓര്‍മ്മിപ്പിച്ചു.

സന്ദേശത്തില്‍ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങള്‍ അച്ചന്‍ വ്യക്തമാക്കി. ഒന്നാമതായി, വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വളക്കൂറുള്ള മണ്ണുംരണ്ടാമതായി തിന്മകളില്‍ നിന്നും തളര്‍ച്ചകളില്‍ നിന്നും നമ്മെ കാത്തുസൂക്ഷിക്കാന്‍ ഒരു സംരക്ഷണവും നമുക്ക് ആവശ്യമുണ്ട്. ഈ രണ്ടുകാര്യങ്ങളും നമുക്ക് ലഭിക്കുന്നത് ദൈവത്തില്‍ നിന്നാണ്. ദൈവത്തില്‍ നിന്ന് മാത്രമേ യഥാര്‍ത്ഥ സംരക്ഷണവും ആത്മീയ വളര്‍ച്ചയുംകൈവരിക്കാ നാകൂ. ഇത്തരം കോണ്‍ഫറന്‍സുകളിലൂടെയും കൂട്ടായ്മകളിലൂടെയുമാണ് ഇതൊക്കെയും നമുക്ക് സാധ്യമാകുന്നത് എന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.വീറ്റ്ലാന്‍ഡില്‍ ഫാ. ജെറി വര്‍ഗീസ് ഇംഗ്ലീഷില്‍ വചനസന്ദേശം നല്‍കി.

ഗായക സംഘത്തില്‍ തീം സോങ് എഴുതി, സംഗീതം പകര്‍ന്നു ജോസഫ്പാപ്പന്‍ (റെജി) എഴുതിയ ഗാനം മണ്ണില്‍ നിന്നു എന്‍ ജീവനെ നീരൂപപ്പെടുത്തി എന്ന മനോഹര ഗാനവും, റെജി തന്നെ എഴുതിയ ദൈവകൃപയില്‍ എന്ന ഗാനവും കൂടാതെ വന്ദനം യേശു പരാ എന്ന ഗാനവും
ആസ്വാദകരുടെ മനം കവര്‍ന്നു. 9ന് ലിങ്കണ്‍ തിയേറ്ററില്‍ ഹൈറോമോങ്ക് വാസിലിയോസ് വില്ലാര്‍ഡ് (റഷ്യന്‍ ഓര്‍ത്തഡോക്‌സ്) പ്രഭാത സന്ദേശത്തില്‍ ദൈവകൃപയുടെ പാത്രങ്ങളെന്ന നിലയില്‍ മനുഷ്യന്റെയും സഭയുടെയും കുടുംബങ്ങളുടെയും പങ്കിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകള്‍ പങ്കുവെച്ചു. ദൈവത്തിന്റെ അനന്തമായ കാരുണ്യത്തെയും കൃപയെയും കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ച പ്രഭാഷണം നാം വെറും ശൂന്യമായ പാത്രങ്ങളല്ലെന്നും, മറിച്ച് ദൈവകൃപയാല്‍ നിറയ്ക്കപ്പെടേണ്ട വലിയ ദൗത്യമാണ് നമുക്കുള്ളതെന്നും ഓര്‍മിപ്പിച്ചു. നാംഎന്ന വാക്കിനെ മൂന്ന് തലങ്ങളില്‍ വിശകലനം ചെയ്തുകൊണ്ടായിരുന്നു സന്ദേശം .ഒന്നാമതായി ദൈവം ലോകത്തെ വീണ്ടെടുത്തുവെന്ന് പ്രഖ്യാപിക്കുമ്പോള്‍, അത് മനുഷ്യരാശിയെ ഒന്നടങ്കം ഉള്‍ക്കൊള്ളുന്ന ഒന്നാണെന്നും സൃഷ്ടി പ്രപഞ്ചത്തോടുള്ള ദൈവത്തിന്റെ സ്‌നേഹമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഹൈറോമോങ്ക് വാസിലിയോസ് വില്ലാര്‍ഡ്ഓര്‍മ്മിപ്പിച്ചു. സഭയെ ക്രിസ്തുവിന്റെ ശരീരമായി കാണുമ്പോള്‍,ഐക്യത്തിലും വിശ്വാസത്തിലും സേവനത്തിലും അധിഷ്ഠിതമായ ഒരു കൂട്ടായ്മയായി മാറാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.

മൂന്നാമതായി, കുടുംബങ്ങളെ ദൈവത്തിന്റെ ഭവനമായി കാണുകയുംഅവിടെ വിശ്വാസം വളര്‍ത്തപ്പെടുകയും പങ്കുവെക്കപ്പെടുകയുംവേണമെന്നും സന്ദേശത്തില്‍ വ്യക്തമാക്കുന്നു.തങ്ങളുടെ യഥാര്‍ത്ഥ സ്വത്വവും ഉത്തരവാദിത്തങ്ങളും തിരിച്ചറിഞ്ഞ്, ദൈവകൃപയുടെ പാത്രങ്ങളായി ജീവിക്കാന്‍ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു എന്ന് ഹൈറോമോങ്ക് വാസിലിയോസ് ഓര്‍മ്മിപ്പിച്ചു. 9.10ന് ഗ്രാന്‍ഡ് സ്‌പോണ്‍സേഴ്സിനെ ആദരിച്ചു. തുടര്‍ന്ന് ലിങ്കണ്‍ തിയേറ്ററില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍
അത്താനാസിയോസ് മുതിര്‍ന്നവര്‍ക്കായി മലയാളത്തില്‍ സന്ദേശം നല്‍കി. കൃപ കൊണ്ട് മാത്രമാണ് സത്യം തിരിച്ചറിയുക. പങ്കാളിത്തത്തിനു ദൈവം തരുന്ന കൃപ. രക്ഷയും കൃപയുമായി ബന്ധപ്പെട്ടിരിക്കുന്നു. പാപികളായ മനുഷ്യവര്‍ഗത്തിനു പാപമില്ലാത്ത ക്രിസ്തുവിന്റെ ക്രൂശുമരണത്താല്‍ പാപമോചനവും രക്ഷയും ലഭിക്കുന്നത് കൃപയാലാണ്. സത്യം തിരിച്ചറിവാനും ക്രിസ്തുവിന്റെ കഷ്ടാനുഭവത്തോടു താദാത്മ്യംപ്രാപിപ്പാനും കൃപയാല്‍ സാധ്യമാവും. വീറ്റ്ലാന്‍ഡില്‍ ഹൈറോമോങ്ക് വാസിലിയോസ് വില്ലാര്‍ഡ് ഇംഗ്ലീഷിലും (ഫോക്കസ്) മറീറ്റയില്‍ എം.ജി.ഒ.സി.എസ്.എം ന് വേണ്ടി ഫാ. ഡോ. എബി ജോര്‍ജും മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി.

9.30 മുതല്‍ ന്യൂ ഹോളണ്ടില്‍ ലിജിന്‍ ഹന്ന തോമസും ( മിഡില്‍ സ്‌കൂള്‍) ലൈം റോക്കില്‍ ഫാ. സുജിത് തോമസും (എലിമെന്ററി) സ്ട്രാസ്ബര്‍ഗില്‍ അഖില സണ്ണി (പ്രീ-കെ) യും സന്ദേശം നല്‍കി . 10.30ന് കോഫി ബ്രേക്ക്(ലിങ്കണ്‍ ലോഞ്ച് ബാള്‍റൂം ഫോയറില്‍). തുടര്‍ന്ന് നടന്ന സൂപ്പര്‍ സെഷനുകളില്‍ (Challenges of Relationships in the Family Circleകുടുംബബന്ധങ്ങളിലെ വെല്ലുവിളികള്‍) എന്ന വിഷയത്തില്‍ ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലും (ലിങ്കണ്‍ തിയേറ്റര്‍), ശ്രദ്ധ തെറ്റുന്ന കാലഘട്ടത്തില്‍ ജാഗ്രത പരിശീലിക്കുക എന്ന വിഷയത്തില്‍ എയ്മി തോംസണും (ഹോപ് വെല്‍),
BELIEVE, HELP MY UNBELIEF, HOLDING FAITH THROUGH DOUBT ANDTRANSITION-ഞാന്‍ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ സഹായിക്കണമേ: സംശയങ്ങളുടെയും മാറ്റങ്ങളുടെയും സമയത്ത്
വിശ്വാസം കൈവിടാതെ പിടിച്ചു നില്‍ക്കുക) എന്ന വിഷയത്തില്‍ (പാരഡൈസ് )ഹൈറോമോങ്ക് വാസിലിയോസ് വില്ലാര്‍ഡും സന്ദേശം
നല്‍കി.

10.45ന് LETTING GO WITHOUT LOSING YOURSELF: FORGIVENESS AS ORTHODOX
PRACTICE-നിങ്ങളെ സ്വയം നഷ്ടപ്പെടുത്താതെ വിട്ടുകൊടുക്കുക -ക്ഷമയുടെ പരിശീലനം ഓര്‍ത്തഡോക്‌സ് വിശ്വാസത്തില്‍ എന്ന വിഷയത്തില്‍ ഫാ.ഡോ. എബി ജോര്‍ജും (മറീറ്റ) സന്ദേശം നല്‍കി .

തുടര്‍ന്ന് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാര്‍ നിക്കളാവോസ് നയിച്ച ഓപ്പണ്‍ ഫോറം (വീറ്റ്ലാന്‍ഡ്) ശ്രദ്ധേയമായി.മിഡില്‍ സ്‌കൂള്‍ സെഷന് ലിജിന്‍ ഹന്ന തോമസും (ന്യൂ ഹോളണ്ട്) എലിമെന്ററി സെഷന് ഫാ. സുജിത് തോമസും (ലൈം റോക്ക്), പ്രീ-കെ
സെഷന് അഖില സണ്ണിയും (സ്ട്രാസ്ബര്‍ഗ്) നേതൃത്വം നല്‍കി.12 മണിക്ക് ഉച്ച നമസ്‌കാരം യഥാക്രമം മലയാളത്തിലും (ലിങ്കണ്‍ തിയേറ്റര്‍) ഇംഗ്ലീഷിലും (വീറ്റ്ലാന്‍ഡ്) നടന്നു. 12.15ന് ഉച്ചഭക്ഷണം (ലാങ്കസ്റ്റര്‍ ബാള്‍റൂം). തുടര്‍ന്ന് വൈദികര്‍ക്കായി ക്ലര്‍ജി ഫെലോഷിപ്പും (ഹോപ്പ്വെല്‍)
കൊച്ചമ്മമാര്‍ക്കായി ബസ്‌കിയോമോ ഫെലോഷിപ്പും (കോണ്‍വാള്‍) നടന്നു. അതോടൊപ്പം 1.15ന് എം.എം.വി.എസ് ഫെലോഷിപ്പുംഎം.ജി.ഒ.സി.എസ്.എം അലുമിനി ഫെലോഷിപ്പും തുടര്‍ന്ന് രണ്ടിന് വിവിധ സ്‌പോര്‍ട്‌സ് (പാരഡൈസ്- ടെറെസ് ഏരിയയ്ക്ക് പുറത്ത് )
പരിപാടികളും സംഘടിപ്പിച്ചു. ഇതോടൊപ്പം മെഡിറ്റേഷനും യോഗയും(പാരഡൈസ്) ഉണ്ടായിരുന്നു. മൂന്നിന് കോഫി ബ്രേക്ക് (ബാള്‍റൂം ഫോയര്‍,പാരഡൈസ്- ടെറെസ്). 5 മണിക്ക് ഡിന്നര്‍- (ലാങ്കസ്റ്റര്‍ ബാള്‍റൂം). 6-15ന്ക്വയര്‍( ലിങ്കണ്‍ തിയേറ്റര്‍ ).തുടര്‍ന്ന് ലിങ്കണ്‍ തിയേറ്ററില്‍ മലയാളത്തില്‍ സന്ധ്യാനമസ്‌കാരവുംവീറ്റ്ലാന്‍ഡില്‍ ഇംഗ്ലീഷില്‍ സന്ധ്യാനമസ്‌കാരവും നടന്നു.

7 മണിക്ക് ലിങ്കണ്‍ തിയേറ്ററില്‍ ഫാ. എം. കെ. കുര്യാക്കോസ് മലയാളത്തിലും വീറ്റ്ലാന്‍ഡില്‍ ഫാ. ഗീവര്‍ഗീസ് ജോണ്‍ ഇംഗ്ലീഷിലുംവചനശുശ്രൂഷ നടത്തി. 7.15ന് ലിങ്കണ്‍ തിയേറ്ററില്‍ സുവനീര്‍ പ്രകാശനം നടന്നു. ഡോ. റെബേക്കാപോത്തന്‍ ആയിരുന്നു സുവനീര്‍ എഡിറ്റര്‍. തുടര്‍ന്ന് നടന്ന എന്റര്‍ടൈന്‍മെന്റ് നൈറ്റ് വൈവിധ്യം കൊണ്ടും നിലവാരം കൊണ്ടുംആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റി. രാത്രി9:15ന് വൈദികരുമായി സൗഹൃദ സംവാദത്തിനുംചോദ്യോത്തരവേളയ്ക്കും (Fireside Chats with Clergy) ശേഷം 11 മണിയോടെ രണ്ടാം ദിന പരിപാടികള്‍ സമാപിച്ചു.

A diverse and exciting second day of the Family & Youth Conference:

Share Email
LATEST excelnclexrn
Top