pulimoottil

മലയാളിക്കും ഇത് സുവര്‍ണ നിമിഷം: ഡോ. അനില്‍ മേനോനും സംഘവും ബഹിരാകാശ നിലയത്തില്‍

മലയാളിക്കും ഇത് സുവര്‍ണ നിമിഷം: ഡോ. അനില്‍ മേനോനും സംഘവും ബഹിരാകാശ നിലയത്തില്‍

ന്യൂയോര്‍ക്ക്: ഓരോ മലയാളിക്കും ഇത് അഭിമാന നിമിഷം. ബഹിരാകാശ ചരിത്രത്തില്‍ മലയാളിയുടെ കൈയ്യൊപ്പു ചാര്‍ത്തി ഡോ. അനില്‍ മേനോന്‍. രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് നാസ ബഹിരാകാശയാത്രികനായ ഡോ. അനില്‍ മേനോന്‍ സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടോടെയാണ് അനിലും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചത്.

ഇന്ത്യന്‍ സമയം ജൂലൈ 14 രാത്രി 8.17ന് കസഖ്സ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നാണ് ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്. റഷ്യന്‍ ബഹിരാകാശയാത്രികരായ റഷ്യന്‍ പൗരന്‍മാരായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവരും ഈ സംഘത്തില്‍ ഉണ്ട്. വിക്ഷേപണത്തിന് പിന്നാലെ പേടകം നിശ്ചയിച്ച സമയത്ത് ഭ്രമണപഥത്തിലെത്തി. ഇന്ത്യന്‍ സമയം രാത്രി 11.30ഓടെ സോയൂസ് പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് പോര്‍ട്ടുമായി വിജയകരമായി ഡോക്ക് ചെയ്തു

.പുലര്‍ച്ചെ രണ്ടോടെ യാത്രികര്‍ ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു. ഡോക്കിങ് നടപടികള്‍ വിജയകരമായി പൂര്‍ത്തിയായതോടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെ നിലവിലെ സംഘാംഗങ്ങള്‍ പുതിയ സംഘത്തെ സ്വീകരിച്ചു. അടുത്ത മാസങ്ങളില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍, സാങ്കേതിക പഠനങ്ങള്‍, മനുഷ്യശരീരത്തില്‍ ബഹിരാകാശാന്തരീക്ഷം ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ എന്നിവയില്‍ അനിലും സംഘവും പങ്കെടുക്കും.

A golden moment for Malayalis too: Dr. Anil Menon and his team at the space station.

Share Email
Top