വാഷിങ്ടൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ തട്ടിപ്പ്, കേസുകൾ തള്ളി യു.എസ്. കോടതി. കേസുകൾ പിൻവലി ക്കണമെന്ന യു.എസ്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജഡ്‌ജി നിക്കോളാസ് ഗരാഫിസാണ് കേസുകൾ തള്ളിയത്. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ അന്വേഷ ണരീതിക്കെതിരേ കോടതി വിമർശനം ഉന്നയിച്ചു. കോടതിവിധിയിൽ സന്തോ ഷമുണ്ടെന്നും നീതിന്യായവ്യവസ്ഥയെ ബഹുമാനിക്കുന്നെന്നും ഗൗതം അദാനി പ്രതികരിച്ചു.
കേസ് അവസാനിപ്പിക്കുന്നതിനുമുൻപ് പ്രോസിക്യൂട്ടർമാരിൽനിന്ന് ജഡ്‌ജി വിശദീകരണം തേടിയിരുന്നു. യു.എസിൽ 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് അദാനി മുൻപ് വാഗ്ദാനം ചെയ്ത്‌തിരുന്നു. ഇത് കേസ് പിൻവലിക്കുന്നതിനെ സ്വാധീനിച്ചോ എന്ന് ജഡ്‌ജി ചോദിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ ട്രെൻ്റ് മക്കോട്ടർ ഇത് നിഷേധിച്ചു. അദാനിയുടെ അഭിഭാ ഷകരുമായി കൂടിക്കാഴ് നടത്തിയശേഷമാണ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. വിദേശരാജ്യവുമായി ബന്ധപ്പെട്ട വിഷയം, തെളിയിക്കാനുള്ള ബുദ്ധിമുട്ട്, നിലവിലെ നയപരമായ മാറ്റങ്ങൾ എന്നിവയും കേസ് ഒഴിവാക്കാനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു.
അദാനിയുടെ നിക്ഷേപവാഗ്‌ദാനം കേസിനെ സ്വാധീനിച്ചിട്ടില്ലെന്ന വാദം കോടതി അംഗീകരിച്ചെങ്കിലും ട്രെൻ്റ് മക്കോട്ടർ വിഷയം കൈകാര്യംചെയ്‌ത രീതിയെ കോടതി വിമർശിച്ചു. കേസന്വേഷിച്ച പ്രോസിക്യൂട്ടർമാരേയും അന്വേഷണോദ്യോഗസ്ഥരേയും ഒഴിവാക്കി അദാനിയുടെ അഭിഭാഷകരുമായി നേരിട്ട് ചർച്ചനടത്തിയത് ആശങ്കാജനകമാണ്. കേസ് തള്ളിയത് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ തീരുമാനത്തിനുള്ള അംഗീകാരമല്ലെന്നും കോടതി അറിയിച്ചു. കേസിലെ മറ്റു പ്രതികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ വിവരങ്ങൾ നൽകാനും അദ്ദേഹം ആവശ്യപ്പെട്ടു.
A US court dismissed the case against Gautam Adani.

















