Caritas hospital

വെള്ളക്കാരായ ദക്ഷിണാഫ്രിക്കൻ അഭയാർത്ഥികൾക്കായി രാജ്യത്തിന്റെ വാതിൽ തുറന്നിട്ട് ട്രംപ്; പദ്ധതിക്കായി 50 കോടി ഡോളർ വകയിരുത്തി

വെള്ളക്കാരായ ദക്ഷിണാഫ്രിക്കൻ അഭയാർത്ഥികൾക്കായി രാജ്യത്തിന്റെ വാതിൽ തുറന്നിട്ട് ട്രംപ്; പദ്ധതിക്കായി 50 കോടി ഡോളർ വകയിരുത്തി

വാഷിം​ഗ്ടൺ: അടുത്ത 12 മാസത്തിനുള്ളിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 17,500 ഓളം വെള്ളക്കാരായ ആഫ്രിക്കൻസിനെ അഭയാർത്ഥികളായി സ്വീകരിക്കാൻ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ ചൊവ്വാഴ്ചയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുസംബന്ധിച്ച വിവരം കോൺഗ്രസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ഒക്ടോബറിൽ ആരംഭിക്കുന്ന 2027 സാമ്പത്തിക വർഷത്തെ അഭയാർത്ഥി കോട്ടയിൽ നിന്നായിരിക്കും ഇവർക്കായി സീറ്റുകൾ നീക്കിവെക്കുന്നത്. ഇവരിൽ ഭൂരിഭാഗവും വംശീയമായി അടിച്ചമർത്തപ്പെടുന്നു എന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെടുന്ന ആഫ്രിക്കനേഴ്സ് വിഭാഗത്തിൽ നിന്നുള്ളവരായിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭയാർത്ഥി പുനരധിവാസ പദ്ധതികൾ ട്രംപ് ഭരണകൂടം മരവിപ്പിച്ചിട്ടുണ്ടെങ്കിലും, ആഫ്രിക്കൻസിനായി ഇതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ആയിരക്കണക്കിന് ആഫ്രിക്കനേഴ്സിനെയാണ് യുഎസ് ഇതിനകം പുനരധിവസിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർക്കെതിരെ വംശീയ അടിച്ചമർത്തൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. എന്നാൽ യൂറോപ്യൻ കുടിയേറ്റക്കാരുടെ പിൻഗാമികളായ ഈ വിഭാഗത്തിനെതിരെ വിവേചനമില്ലെന്ന് ദക്ഷിണാഫ്രിക്കൻ സർക്കാർ നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്.

നഷ്ടപരിഹാരമില്ലാതെ കാർഷിക ഭൂമി പിടിച്ചെടുക്കൽ, തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ തുല്യ അവസരങ്ങൾ നിഷേധിക്കൽ, വിദ്വേഷ പ്രചാരണങ്ങൾ തുടങ്ങിയവയാണ് ആഫ്രിക്കനേഴ്സ് നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അറിയിപ്പിൽ പറയുന്നു. ആഫ്രിക്കനേഴ്സിനെതിരായ വിവേചനത്തിന് ഉത്തരവാദികളായ ദക്ഷിണാഫ്രിക്കൻ ഉദ്യോഗസ്ഥർക്ക് മേൽ കഴിഞ്ഞ ആഴ്ച യുഎസ് പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ പുനരധിവാസ പദ്ധതിക്കായി യുഎസ് സർക്കാർ 50 കോടി ഡോളർ (500 മില്യൺ) ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്.

Share Email
LATEST excelnclexrn
More Articles
Top