swayamvara
pulimoottil

ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 52,000 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ഭരണകൂടം നഷ്ടപരഹാരം നല്‍കണമെന്നു ട്രംപ്

ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 52,000 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ഭരണകൂടം നഷ്ടപരഹാരം നല്‍കണമെന്നു ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഇറാന്റെ ആവശ്യത്തിനു പിന്നാലെ കഴിഞ്ഞ കാലത്ത് ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഭാവിയിലെ സമാധാന ചര്‍ച്ചകളില്‍ ഇറാനില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ അഞ്ച് മാസത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 52,000 പേരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രംപിന്റെ ആവശ്യം. .

അഞ്ച് മാസത്തെ യുദ്ധത്തില്‍ അമേരിക്ക വരുത്തിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ഇറാന്റെ ആവശ്യത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇറാന്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് തനിക്ക് ”രസകരമായ ആശയം” ആണെന്നും അതേ രീതിയില്‍ ഇറാനില്‍നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര വിഷയം യുഎസുമായുള്ള ചര്‍ച്ചകളില്‍ ഒരിക്കലും ഉന്നയിച്ചിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍താന്‍ ആവശ്യപ്പെടുന്നത് ഇറാന്റെ പിന്തുണയോടെയോ നേരിട്ടുള്ള ഇടപെടലിലൂടെയോ നടന്ന നിരവധി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാണെന്നും ട്രംപ് പറഞ്ഞു. 2000 ഒക്ടോബറില്‍ യെമന്‍ തുറമുഖത്ത് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പല്‍ യുഎസ്എസ് കോള്‍ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണവും ട്രംപ് പരാമര്‍ശിച്ചു.

ആക്രമണത്തില്‍ 17 നാവികര്‍ കൊല്ലപ്പെടുകയും 30ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് അല്‍ഖായിദയാണ് ഉത്തരവാദിയെന്ന് എഫ്ബിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.

ഭാവിയില്‍ നടക്കുന്ന എല്ലാ ചര്‍ച്ചകളിലും നഷ്ടപരിഹാര വിഷയം ശക്തമായി ഉന്നയിക്കാന്‍ പ്രതിനിധികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ കൂടുതല്‍ സൈനിക നടപടി സ്വീകരിക്കുന്നതിന് പകരം സാമ്പത്തിക സമ്മര്‍ദം ശക്തമാക്കാനാണ് ഇപ്പോള്‍ തന്റെ സമീപനമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.

അതേസമയം, യുഎസ് ഉപരോധം പിന്‍വലിക്കുകയും യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും മരവിപ്പിച്ച ഇറാന്‍ ആസ്തികള്‍ വിട്ടുനല്‍കുകയും ചെയ്താല്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുകയുള്ളൂവെന്ന് ഇറാന്‍ വ്യക്തമാക്കി. പ്രാദേശിക ചര്‍ച്ചകളില്‍ യുഎസ് ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തെച്ചൊല്ലിയുള്ള ഇരുരാജ്യങ്ങളുടെയും നിലപാടുകള്‍ കൂടുതല്‍ കടുപ്പിക്കുന്നത് ഭാവിയിലെ സമാധാന ചര്‍ച്ചകള്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തല്‍.

Trump says the regime must provide compensation to the families of the 52,000 people killed in the protests in Iran.

Share Email
LATEST excelnclexrn
Top