വാഷിംഗ്ടണ്‍: വന്‍ മരങ്ങള്‍ കടപുഴകി വീഴുന്നു. ലോകകപ്പ് ഫുട്‌ബോളില്‍ ബ്രസീലിനു പിന്നാലെ പോര്‍ച്ചുഗലും പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനാണ് പോര്‍ച്ചുഗലിനെ തകര്‍ത്തത്. ഇതോടെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ലോകകപ്പ് മോഹം പൊലിഞ്ഞു
ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയ്നിന്റെ ജയം. പകരക്കാരനായി ഇറങ്ങിയ മികേല്‍ മെറീനോ ഇഞ്ചുറി സമയത്ത് 91-ാം മിനിറ്റില്‍ നേടിയ ഗോളാണ് സ്പെയ്നിനെ ക്വാര്‍ട്ടറിലെത്തിച്ചത്. ബോക്സിനുള്ളില്‍ നിന്ന് മെറിനോ തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോര്‍ച്ചുഗല്‍ വലകുലുക്കി. കളിയില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ച സ്പെയിനിന് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ നേടാന്‍ സുവര്‍ണ്ണാവസരം ലഭിച്ചിരുന്നു. എന്നാല്‍ സ്ട്രൈക്കര്‍ മൈക്കല്‍ ഒയാര്‍സബാലിന് മുതലാക്കാനായില്ല.
പരിക്കേറ്റതിനെത്തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ പ്രധാന പ്രതിരോധതാരം നൂനോ മെന്‍ഡസിനെ മത്സരത്തിനിടയില്‍ പിന്‍വലിക്കേണ്ടി വന്നത് പോര്‍ച്ചുഗല്‍ നിരയ്ക്ക് വലിയ തിരിച്ചടിയായി.
മത്സരശേഷം വികാരാധീനനായി റൊണാള്‍ഡോ മൈതാനത്ത് പൊട്ടിക്കരഞ്ഞു. ഈ ലോകകപ്പിന് ശേഷം താന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുമെന്നും ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്നും താരം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
After Brazil, Portugal also out of the World Cup; Spain in the quarter-finals.
















