pulimoottil

സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ; രക്ഷകനായി ജൂലിയൻ അൽവാരസ്

സ്വിറ്റ്സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ; രക്ഷകനായി ജൂലിയൻ അൽവാരസ്

കാൻസാസ് സിറ്റി: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന സെമി ഫൈനലിൽ പ്രവേശിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 112-ാം മിനിറ്റിൽ ജൂലിയൻ അൽവാരസ് നേടിയ തകർപ്പൻ ഗോളാണ് അർജന്റീനയ്ക്ക് നിർണായക വിജയമൊരുക്കിയത്.

മത്സരത്തിന്റെ പത്താം മിനിറ്റിൽ നായകൻ ലയണൽ മെസ്സിയുടെ ക്രോസിൽ നിന്നും തലകൊണ്ട് പന്ത് വലയിലെത്തിച്ച് അലക്സിസ് മാക് അല്ലിസ്റ്ററാണ് അർജന്റീനയ്ക്ക് ആദ്യ ലീഡ് സമ്മാനിച്ചത്. എന്നാൽ ശക്തമായ പ്രതിരോധവുമായി തിരിച്ചടിച്ച സ്വിസ് പട 67-ാം മിനിറ്റിൽ ഡാൻ എൻഡോയെയുടെ ഗോളിലൂടെ സമനില പിടിച്ചു. തുടർന്ന് 72-ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം ബ്രീൽ എംബോലോ രണ്ടാമത്തെ മഞ്ഞക്കാർഡും വാങ്ങി പുറത്തുപോയതോടെ സ്വിസ് നിര 10 പേരായി ചുരുങ്ങി.എക്സ്ട്രാ ടൈമിൽ 10 പേരുമായി ചെറുത്തുനിന്ന സ്വിസ് കോട്ട തകർത്ത് ജൂലിയൻ അൽവാരസും (112′), മത്സരത്തിന്റെ അവസാന മിനിറ്റിൽ ലോട്ടാറോ മാർട്ടീനസും (120′) ഗോൾ നേടിയതോടെ അർജന്റീന തങ്ങളുടെ സെമി ടിക്കറ്റ് ഉറപ്പിച്ചു. ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് അർജന്റീനയുടെ അടുത്ത എതിരാളികൾ.

Share Email
LATEST excelnclexrn
Top