pulimoottil

കേപ് വെര്‍ദയെ അധികസമയത്ത് കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍

കേപ് വെര്‍ദയെ അധികസമയത്ത് കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍

ഫ്‌ളോറിഡ: ഈ ലോകകപ്പില്‍ അതിശക്തമായ പ്രകടനം കാഴ്ച്ച വെച്ച കേപ് വെര്‍ദയെന്ന ആഫ്രിക്കന്‍ രാജ്യത്തിനെതിരേ അധിക സമയത്ത് നേടിയ ഗോളിന്റെ പിന്‍ബലത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന ലോകകപ്പ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ ഇടം പിടിച്ചു.

അധികസമയത്തേക്ക് നീണ്ട പോരാട്ടത്തിനൊടുവില്‍ കേപ് വെര്‍ദെയെ 3-2ന് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം. മിയാമി ഗാര്‍ഡന്‍സിലുള്ള ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തിലെ ജയത്തോടെ ജൂലൈ ഏഴിന് അറ്റ്‌ലാന്റയില്‍ നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അര്‍ജന്റീന ഈജിപ്തിനെ നേരിടും.ലാക റാങ്കിങ്ങില്‍ 67-ാം സ്ഥാനത്തുള്ളകേപ് വെര്‍ദെ നിലവിലെ ചാമ്പ്യന്മാരും ലോക ഒന്നാം നമ്പര്‍ ടീമുമായ അര്‍ജന്റീനയ്‌ക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ലയണല്‍ മെസി അര്‍ജന്റീനയ്ക്കായി ആദ്യ ഗോള്‍ നേടി. ഇതോടെ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍നേട്ടം ഏഴായി. കേപ് വെര്‍ദെയ്ക്കായി 59-ാം മിനിറ്റില്‍ ഡെറോയ് ഡുവാര്‍ട്ടെ ഗോള്‍ നേടി സ്‌കോര്‍ 1-1 എന്ന നിലയിലാക്കി. തുടര്‍ന്ന് അധികസമയത്തിന്റെ മൂന്നാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് വലയിലേക്ക് തകര്‍പ്പന്‍ ഷോട്ടിലൂടെ എത്തിച്ചതോടെ അര്‍ജന്റീന വീണ്ടും മുന്നിലെത്തി.അധികസമയത്തിന്റെ 14-ാം മിനിറ്റില്‍ സിഡ്‌നി ലോപസ് കബ്രാള്‍ മനോഹരമായ ഷോട്ടിലൂടെ കേപ് വെര്‍ദെയുടെ രണ്ടാം ഗോള്‍ നേടി വീണ്ടും സമനില പിടിച്ചു. സ്‌കോര്‍ 2-2 ആയി.
മത്സരത്തിന്റെ 111-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറോയുടെ ഹെഡര്‍ കേപ് വെര്‍ദെ താരം ദിനെയ് ബോര്‍ജസില്‍ തട്ടി ദിശമാറി വലയിലെത്തിയതോടെ അര്‍ജന്റീന വിജയഗോള്‍ നേടി.

Argentina defeats Cape Verde in extra time to reach pre-quarterfinals; to face Egypt.

Share Email
Top