pulimoottil

മെസ്സി- യമാൽ മഹാപോരാട്ടം, ലോകകപ്പ് ഫൈനൽ ഇന്ന്: അർജന്റീനയും സ്പെയിനും നേർക്കുനേർ

മെസ്സി- യമാൽ മഹാപോരാട്ടം, ലോകകപ്പ് ഫൈനൽ ഇന്ന്: അർജന്റീനയും സ്പെയിനും നേർക്കുനേർ

ന്യൂജേഴ്‌സി: ഫുട്ബോൾ ലോകം കാത്തിരുന്ന മഹാതുല്യതയുടെ പോരാട്ടത്തിന് ഇന്ന് രാത്രി മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ. 2026 ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും യൂറോപ്യൻ കരുത്തരായ സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടും. ഇന്ത്യൻ സമയം നാളെ പുലർച്ചെ (ജൂലൈ 20 തിങ്കളാഴ്ച) 12:30-നാണ് മത്സരം ആരംഭിക്കുന്നത്.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് അർജന്റീന ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുവശത്ത് കരുത്തരായ ഫ്രാൻസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്പെയിൻ കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്.

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ 39-കാരനായ ലയണൽ മെസ്സിയും, ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 19-കാരനായ സ്പാനിഷ് വണ്ടർകിഡ് ലാമിൻ യമാലും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാണ് ലോകം ഇതിനെ ഉറ്റുനോക്കുന്നത്. മെസ്സിയുടെ കരിയറിലെ അവസാന ലോകകപ്പ് മത്സരമാകും ഇതെന്നാണ് സൂചനകൾ.

ചരിത്ര കണക്കുകളിൽ ഇരുടീമുകളും തികഞ്ഞ തുല്യത പാലിക്കുന്നു. ഇതുവരെ പരസ്പരം ഏറ്റുമുട്ടിയ 14 മത്സരങ്ങളിൽ 6 എണ്ണത്തിൽ അർജന്റീനയും 6 എണ്ണത്തിൽ സ്പെയിനും വിജയിച്ചപ്പോൾ 2 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ലോകകപ്പ് വേദിയിൽ ഇതിനുമുമ്പ് 1966-ൽ മാത്രമാണ് ഇരുടീമുകളും നേർക്കുനേർ വന്നത്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീനയ്ക്കായിരുന്നു വിജയം.
തുടർച്ചയായ രണ്ടാം ലോകകിരീടവും തങ്ങളുടെ ചരിത്രത്തിലെ നാലാം വിശ്വകിരീടവുമാണ് അർജന്റീന ലക്ഷ്യമിടുന്നത്. എന്നാൽ 2010-ന് ശേഷം തങ്ങളുടെ രണ്ടാമത്തെ ലോകകപ്പ് ട്രോഫി സ്വന്തമാക്കാൻ സ്പെയിനും സർവ്വസജ്ജരായിക്കഴിഞ്ഞു. ലോകമെമ്പടുമുള്ള ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരാണ് ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ കാത്തിരിക്കുന്നത്.

Share Email
Top