pulimoottil

ഷിക്കാഗോ സിറോ മലബാർ രൂപത മഹാകൺവൻഷന് ഇന്ന് തിരിതെളിയും, ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്റർ സർവസജ്ജം

ഷിക്കാഗോ സിറോ മലബാർ രൂപത മഹാകൺവൻഷന് ഇന്ന് തിരിതെളിയും, ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്റർ സർവസജ്ജം

ഷിക്കാഗോ: ഇന്ത്യക്ക് പുറത്ത് സ്ഥാപിതമായ ആദ്യ സിറോ മലബാർ രൂപതയായ ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ ഒരു വർഷം നീണ്ടുനിന്ന സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, നാല് ദിവസം നീണ്ടുനിൽക്കുന്ന മഹാകൺവൻഷനു ഇന്ന് തിരിതെളിയും. ഇന്ന് വൈകിട്ട് 3.30ന് ( അമേരിക്കൻ സമയം) മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ കാർമികത്വത്തിൽ നടക്കുന്ന കുർബാനയോടെ കൺവൻഷൻ ആരംഭിക്കും. തുടർന്നു നടക്കുന്ന പൊതു സമ്മേളനം സിറോ മലബാർ സഭ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. രൂപത ബിഷപ്പ്‌ മാർ ജോയ് ആലപ്പാട്ട്‌ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ, കൊളംബസ് ബിഷപ്പ് മാർ ഏൾ ഫെർണാണ്ടസ്, സിറോ മലങ്കര സഭ ബിഷപ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് തുടങ്ങിയവർ സംസാരിക്കും. അമേരിക്കയിലെത്തന്നെ പ്രസിദ്ധമായ ഷിക്കാഗോ മക്കോർമിക് പ്ലേസ് കൺവൻഷൻ സെൻ്ററിൽ, ജൂലൈ 9 മുതൽ 12 വരെയാണ് കൺവൻഷൻ.

കൺവൻഷൻറെ സായാഹ്നങ്ങളെ കൂടുതൽ ആകർഷകമാക്കാൻ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു. ഇതിൽ, കൺവൻഷൻ തുടങ്ങുന്ന ജൂലൈ 9, വ്യാഴാഴ്ച രാത്രി ഗസ്റ്റ് ആർട്ടിസ്റ്റുകളായ പ്രസിദ്ധ സിനിമ താരം പദ്‌മശ്രീ ജയറാമും സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സീറോമലബാർ കലാകാരന്മാരും ചേർന്നൊരുക്കുന്ന “താള വിസ്മയം” എടുത്തുപറയേണ്ടതാണ്. കൂടാതെ വിവിധ ദിവസങ്ങളിൽ അരങ്ങേറുന്ന മെഗാ മാർഗ്ഗംകളി, ഡാൻസ് മത്സരം, എന്നിവയിൽ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാൻ അവസരം ഉണ്ട്. വെള്ളിയാഴ്ച നടക്കുന്ന പാരിഷ് ഫെസ്റ്റ് പരിപാടിയിൽ ഇടവക തലത്തിലുള്ള പരിപാടികൾ ഒരുങ്ങുന്നു. കുട്ടികൾക്കും യുവ ജനങ്ങൾക്കും വിവിധങ്ങളായ സ്പോർട്സ് , ഡാൻസ് പരിപാടികളിലും പങ്കെടുക്കാം. കൂടാതെ ലീഡർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റാർട്ട് അപ്പുകൾ തുടങ്ങുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളും യുവജനങ്ങൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രശസ്തമായ മക്കോര്‍മിക് പ്ലേസ്‌കണ്‍വന്‍ഷന്‍ സെന്ററിനു സമീപമുള്ള മാരിയറ്റ്മാർക്വിസ്, ഹില്‍ട്ടണ്‍, ഹൈഡ് റീജന്‍സിഎന്നീ ഹോട്ടലുകളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാപ്രായത്തില്‍പ്പെട്ട ആളുകള്‍ക്കുംആസ്വദിക്കാവുന്ന ഭക്ഷണവും താമസസൌകര്യവുമാണ് ഒരുക്കിയിരിക്കുന്നത്.എല്ലാ സൌകര്യങ്ങളും ലോകോത്തരനിലവാരത്തിലുള്ളതാണ്.കണ്‍വന്‍ഷന്‍ സെന്ററില്‍ പാര്‍ക്കിങ്‌സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിമാനത്താവളത്തില്‍ നിന്ന്‌ഹോട്ടലുകളിലേക്ക് ഷട്ടില്‍ സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൺവൻഷനിൽ ഷിക്കാഗോ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമായി മൂവായിരത്തിഅഞ്ഞൂറോളും പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിറോ മലബാർ സഭയുടെ ആത്മീയ നേതാക്കളും കൺവൻഷനിൽ എത്തിച്ചേരുമെന്ന് കൺവൻഷൻ ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു.

2001 മാർച്ച് 13നു, സ്വർഗീയനായ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാൽ സ്ഥാപിതമായ ഷിക്കാഗോ രൂപത ഇരുപത്തഞ്ചു വർഷംകൊണ്ട് അഭൂതപൂർവമായ വളർച്ചയാണ് കൈവരിച്ചത്. രൂപതയുടെ കീഴിൽ ഇപ്പോൾ പതിനാല് ഫൊറോനകളിലായി, അമ്പത്തിനാല് ഇടവകകളും മുപ്പത്തിമൂന്ന് മിഷൻ സെൻററുകളും, എഴുപതിനായിരത്തോളും വിശ്വാസികളും എഴുപതിൽപരം വൈദികരുമുണ്ട്. അതുപോലെ 12000ൽ ഏറെ കുട്ടികൾ ഈ രൂപതയ്ക്കു കീഴിൽ വിശ്വാസ പരിശീലനവും നടത്തിവരുന്നു.

Share Email
LATEST excelnclexrn
More Articles
Top