pulimoottil

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു വീണു: വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷ നിലെ ക്ലോക് റൂം തകര്‍ന്നു വീണു. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക് ടവറാണ് തകര്‍ന്നുവീണത്, സമീപ സ്ഥലത്തു ആരുമില്ലായിരുന്നതു കൊണ്ട് വന്‍  അപകടം ഒഴിവായി.

ശക്തമായ മഴയായിരുന്നു ഈ മേഖലയില്‍ പെയ്തിറങ്ങിയത്.  ഫയര്‍ഫോഴ്‌സും പോലീസും ഉള്‍പ്പെടെയുള്ളവര്‍ സംഭവ ്‌സഥലത്ത് എത്തിയിട്ടുണ്ട് . ഇന്നു രാവിലെ 11 നുശേഷമാണ് ക്ലോക്ക് ടവര്‍ കെട്ടിടത്തിന്റെ ഒരു ഭാഗം നിലംപതിച്ചത്. ക്ലോക്ക് ടവര്‍ പ്ലാറ്റ്‌ഫോമിന്റെ മുകളിലേയ്ക്കാണ് വീണത്. ഈ സമയം ഇവിടെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കില്‍ വന്‍ ദുരന്തമായി മാറിയേനെ.

Clock tower at Kozhikode railway station collapses; major tragedy narrowly averted.

Share Email
Top