മുഖ്യമന്ത്രിയും എന്‍എസ്എസും തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു

മുഖ്യമന്ത്രിയും എന്‍എസ്എസും തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും നായര്‍ സര്‍വീസ് സൊസൈറ്റിയും  തമ്മിലുള്ള തര്‍ക്കത്തില്‍ മഞ്ഞുരുകുന്നുമുഖ്യമന്ത്രി എന്‍എസ്എസ് ആസ്ഥാനമായ പെരുന്ന സന്ദര്‍ശിക്കും.  മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തുക. ജനുവരി 2ന് നടക്കുന്ന ജയന്തി ദിനം സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രിക്കും എന്‍എസ്എസിനും ഇടയില്‍ നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം. അഞ്ച് വര്‍ഷത്തിന് ശേഷമാണ് സതീശന്‍ പെരുന്നയിലേക്ക് എത്തുന്നത്.

മന്ത്രി കെ മുരളീധരനും മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രിയായ ശേഷം വി ഡി സതീശനും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പരസ്യമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന സതീശന്റെ പ്രസ്താവനയാണ് സുകുമാരന്‍ നായരെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് മുമ്പ് സതീശന്‍ തന്നെ കാണാന്‍ വന്നിരുന്നെന്ന് സുകുമാരന്‍ നായര്‍ തിരിച്ചടിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷവും ഇരുവരും സമരസപ്പെട്ടിരുന്നില്ല.

The ice is melting in the dispute between the Chief Minister and the NSS.

Share Email
LATEST excelnclexrn
More Articles
Top