pulimoottil

കോൺഗ്രസ് പ്രതിഷേധം ശക്തമായതോടെ മോദി ഇടപെട്ടു, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്തെത്തി,രാഹുൽ ഗാന്ധിയുമായി ചർച്ച; വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം

കോൺഗ്രസ് പ്രതിഷേധം ശക്തമായതോടെ മോദി ഇടപെട്ടു, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രതിഷേധ സ്ഥലത്തെത്തി,രാഹുൽ ഗാന്ധിയുമായി ചർച്ച; വിട്ടുവീഴ്ചയില്ലാതെ പ്രതിപക്ഷം

രാജ്യതലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം അലയടിക്കുന്നതിനിടെ അനുനയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിച്ചതോടെ, പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് സമരസ്ഥലത്തെത്തി രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ, വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യം പ്രക്ഷോഭകർക്ക് വലിയ ആവേശമാണ് പകർന്നുനൽകിയത്.

അതേസമയം, ചോദ്യപേപ്പർ ചോർച്ച അതീവ ഗുരുതരമായ കുറ്റമാണെന്നും കൊടും പാതകമാണെന്നും എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഭവം വെളിച്ചത്തുവന്ന ഉടൻ തന്നെ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, കേസിൽ ഉൾപ്പെട്ട പ്രധാന പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും നിലവിൽ 13 പേർ കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. വിദ്യാർത്ഥികളുടെയും ഉദ്യോഗാർത്ഥികളുടെയും ഭാവി സുരക്ഷിതമാക്കുന്നതിനായി നീറ്റ് പുനഃപരീക്ഷ വേഗത്തിൽ നടത്താൻ സർക്കാർ തീരുമാനിക്കുകയും, അത് വിജയകരമായി പൂർത്തിയാക്കി നിശ്ചിത സമയത്തിനുള്ളിൽ തന്നെ ഫലം പ്രഖ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ഭാവിയിൽ ഇത്തരം ക്രമക്കേടുകൾ തടയാനും പൊതുപരീക്ഷകളുടെ സുതാര്യത സംരക്ഷിക്കാനും കടുത്ത നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Congress Protests Escalates in Delhi: Union Minister Jitendra Singh Holds Talks with Rahul Gandhi

Share Email
LATEST excelnclexrn
More Articles
Top