pulimoottil

സിപിഎമ്മിൽ വ്യത്യസ്ത ശബ്ദം പുകയുന്നു! ‘അദാനി തന്നെ എല്ലാം വിശദീകരിച്ചല്ലോ? വിഴിഞ്ഞം വിവാദം വേണ്ട’, കേരളത്തിന് ഗുണം ചെയ്യില്ലെന്നും ഇപി

സിപിഎമ്മിൽ വ്യത്യസ്ത ശബ്ദം പുകയുന്നു! ‘അദാനി തന്നെ എല്ലാം വിശദീകരിച്ചല്ലോ? വിഴിഞ്ഞം വിവാദം വേണ്ട’, കേരളത്തിന് ഗുണം ചെയ്യില്ലെന്നും ഇപി

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് പോകുന്നത് കേരളത്തിന് ഗുണകരമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. വിഴിഞ്ഞം പദ്ധതി വിഷയത്തിൽ സംസ്ഥാന സർക്കാരിനും പാർട്ടിക്കുമെതിരെ സിപിഎം തന്നെ പ്രതിഷേധവും ആരോപണങ്ങളും ശക്തമാക്കുന്നതിനിടെയാണ് വ്യത്യസ്ത നിലപാടുമായി ഇ.പി. ജയരാജൻ രംഗത്തെത്തിയത്. കരാർ വ്യവസ്ഥകൾ ലംഘിക്കാൻ സാധിക്കുന്നതല്ലെന്നും, വിവാദങ്ങളുണ്ടാക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനങ്ങൾ കരാർ വ്യവസ്ഥ അനുസരിച്ച് വേഗത്തിൽ പൂർത്തിയാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവർ ഉന്നയിച്ച അഴിമതി ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ആരാണോ ആക്ഷേപം ഉന്നയിച്ചത് അവരോട് തന്നെ മറുപടി ചോദിക്കണമെന്നായിരുന്നു ജയരാജന്റെ പ്രതികരണം. ഏതെങ്കിലും വ്യക്തികൾക്ക് അഴിമതി നടന്നു എന്ന പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട മന്ത്രിമാരോ വിജിലൻസോ അത് അന്വേഷിക്കട്ടെ എന്ന് വ്യക്തമാക്കിയ അദ്ദേഹം, താൻ ഇത്തരത്തിൽ യാതൊരു ആരോപണവും ഉന്നയിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. വിഴിഞ്ഞത്തിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിച്ച് പ്രവർത്തനം നിർജീവമാക്കരുതെന്നും മന്ത്രിമാർ ഈ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിഴിഞ്ഞം വിഷയത്തിൽ സിപിഎമ്മിനോ എൽഡിഎഫിനോ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പറഞ്ഞ ജയരാജൻ, കരാർ വ്യവസ്ഥയിൽ ഭേദഗതി വരുത്താനോ പുറംകരാർ നൽകാനോ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പ് തന്നെ ഇക്കാര്യങ്ങളിൽ ആവശ്യമായ വിശദീകരണം നൽകിയിട്ടുണ്ടെന്നും അതിൽ ഇനി തർക്കത്തിന്റെ ആവശ്യമില്ലെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി.

Share Email
LATEST excelnclexrn
Top