pulimoottil

ഇത് ഹൃദയഭേതകം: ബ്രസീലിന്റെ തോല്‍വിക്ക് പിന്നാലെ നെയ്മര്‍ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങുന്നു

ഇത് ഹൃദയഭേതകം: ബ്രസീലിന്റെ തോല്‍വിക്ക് പിന്നാലെ നെയ്മര്‍ ഫുട്‌ബോളില്‍ നിന്നും പടിയിറങ്ങുന്നു

ന്യൂജേഴ്സി: നോര്‍വെയ്ക്ക് മുന്നില്‍ കാല്പന്തുകളിയില്‍ കാലിടറി ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും ബ്രസീല്‍ ടീം പുറത്തായതിനു പിന്നാലെ ബ്രസീല്‍ ആരാധകരെ കൂടുതല്‍ സങ്കടത്തിലാക്കിക്കൊണ്ട് സൂപ്പര്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും പടിയിറക്കം പ്രഖ്യാപിച്ചു.
പ്രീക്വാര്‍ട്ടറില്‍ നോര്‍വേയോട് ബ്രസീല്‍ 2-1 ന് തോറ്റു പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ബ്രസീലിയന്‍ ടീമിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരം എന്ന ചരിത്രനേട്ടം സ്വന്തമാക്കിയാണ് നെയ്മര്‍ പടിയിറങ്ങുന്നത്.

129 മത്സരങ്ങളില്‍ നിന്ന് 80 ഗോളുകളാണ് താരം സ്വന്തം പേരില്‍ കുറിച്ചത്. ബ്രസീലിയന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ പെലെ അടക്കമുള്ള ഇതിഹാസങ്ങള്‍ക്കൊപ്പം തന്റേതായ സ്ഥാനം ഉറപ്പിച്ചാണ് നെയ്മര്‍ കളം വിടുന്നത്. 2010-ല്‍ പതിനെട്ടാം വയസ്സില്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച നെയ്മര്‍, പിന്നീട് ഒന്നര പതിറ്റാണ്ടുകാലം ബ്രസീല്‍ ആക്രമണ നിരയുടെ കുന്തമുനയായിരുന്നു. നാല് ലോകകപ്പുകളില്‍ ബ്രസീലിന്റെ കുപ്പായമണിഞ്ഞ താരം, ടീമിന് വേണ്ടി നിര്‍ണ്ണായകമായ പല നിമിഷങ്ങളിലും കരുത്തായി നിന്നു.
നെയ്മറിന്റെ അവസാന മത്സരം ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ആയിരുന്നു2010-ല്‍ തന്റെ അരങ്ങേറ്റം കുറിച്ച അതേ വേദി തന്നെ. മത്സരത്തില്‍ അദ്ദേഹം സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങി നോര്‍വേയ്ക്കെതിരെ ഒരു പെനാല്‍റ്റി ഗോള്‍ നേടി, അന്തിമ വിസില്‍ മുഴങ്ങുമ്പോള്‍ ബ്രസീല്‍ പുറത്തായതോടെ നെയ്മര്‍ പൊട്ടിക്കരഞ്ഞു. ഞാന്‍ ശ്രമിച്ചു, ഞാന്‍ ശ്രമിച്ചു. ഇപ്പോള്‍ ഇത് അവസാനിച്ചു,’ മത്സരത്തിന് ശേഷം ഗ്ലോബോ ചാനലിനോട് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ ഇവിടെ തുടങ്ങിയതാണ്; ഇവിടെ തന്നെ അവസാനിപ്പിക്കുന്നു.’

Heartbreaking: Neymar steps away from football following Brazil’s defeat.

Share Email
Top